ad
Deshabhimani

ചുവന്നുതുടുക്കാൻ കരിവെള്ളൂർ

എ വി ലേജു

എ വി ലേജു

avatar
പ്രകാശൻ പയ്യന്നൂർ

Published on Nov 29, 2025, 10:59 PM | 1 min read

കരിവെള്ളൂർ

ബ്രിട്ടീഷ് ആധിപത്യത്തിനും ജന്മിനാടുവാഴിത്തതിനുമെതിരെയുള്ള പോരാട്ടത്തിൽ പിടഞ്ഞുവീണ രക്തസാക്ഷികളുടെ നാടാണ് കരിവെള്ളൂർ. ചുവപ്പിനെമാത്രം സ്നേഹിച്ച കരിവെള്ളൂർ ഡിവിഷനിൽ എക്കാലത്തും വിജയം എൽഡിഎഫിനാണ്‌. ഇടതുപക്ഷ ബോധം മുറുകെപ്പിടിക്കുന്ന തലമുറയാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ ഭൂരിപക്ഷം ലഭിക്കുമെന്ന വിശ്വാസത്തിലാണ് എൽഡിഎഫ്‌. കരിവെള്ളൂർ, പെരളം, മാത്തിൽ, പെരിങ്ങോം, പാടിയോട്ടുചാൽ, പുളിങ്ങോം, പ്രാപ്പൊയിൽ എന്നീ ബ്ലോക്ക് ഡിവിഷനുകൾ ചേർന്നതാണ് കരിവെള്ളൂർ ഡിവിഷൻ. 56 വാർഡുകളാണുള്ളത്. പ്രാപ്പൊയിൽ, പെരിങ്ങോം ഡിവിഷനുകളിലെ ചില ഭാഗങ്ങൾ പുതുതായി രൂപീകരിച്ച മാതമംഗലം ഡിവിഷന്റെ ഭാഗമായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിൽ സിപിഐ എമ്മിലെ എം രാഘവൻ 19,400 വോട്ടിനാണ് ജയിച്ചത്. കഴിഞ്ഞ അഞ്ച് വർഷം കരിവെള്ളൂർ – പഞ്ചായത്ത് പ്രസിഡന്റായിരുന്ന എ വി ലേജുവാണ് എൽഡിഎഫ് സ്ഥാനാർഥി. നാട്ടിലെ ഓരോരുത്തർക്കും സുപരിചിത. പഞ്ചായത്ത് പരിധിയിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ഭരണപരിചയവും ലേജുവിനെ കൂടുതൽ ഭൂരിപക്ഷം നേടാൻ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. കരിവെള്ളൂർ സമരനായകൻ എ വി കുഞ്ഞമ്പുവിന്റെയും കെ ദേവയാനിയുടെയും മകൻ കെ ജയദേവന്റെ ഭാര്യയാണ്. സിപിഐ എം കോളിയാടൻ നഗർ ബ്രാഞ്ചംഗം. ജനാധിപത്യ മഹിളാ അസോസിയേഷൻ കരിവെള്ളൂർ സൗത്ത് വില്ലേജ് പ്രസിഡന്റ്, ജില്ലാ സ്പോർട്‌സ്‌ കൗൺസിൽ അംഗം എന്നീ ചുമതലകളും നിർവഹിക്കുന്നു. മഹിളാ കോൺഗ്രസ് നേതാവ് ഉഷ മുരളിയാണ് യുഡിഎഫ്‌ സ്ഥാനാർഥി. എം വിജയലക്ഷ്മിയാണ് എൻഡിഎ സ്ഥാനാർഥി.​



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home