തളിപ്പറന്പ് തീപിടിത്തത്തിന് 1 മാസം
ഭൂരിഭാഗം കടകളും അടഞ്ഞുതന്നെ

തീപിടിത്തമുണ്ടായ തളിപ്പറന്പ് കെവി കോംപ്ലക്‌സിൽ അടഞ്ഞുകിടക്കുന്ന കടകൾ

സ്വന്തം ലേഖകൻ
Published on Nov 09, 2025, 02:00 AM | 1 min read
തളിപ്പറന്പ്
കോടികളുടെ നഷ്‌ടംവിതച്ച് തളിപ്പറന്പ് നഗരത്തെ വിഴുങ്ങിയ തീപിടിത്തത്തിന് ഞായറാഴ്ചത്തേക്ക് ഒരുമാസം. ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടക്കുന്നു. ഷോർട്ട് സർക്യൂട്ട്‌മൂലം തളിപ്പറന്പ് ബസ് സ്‌റ്റാൻഡിന് സമീപത്തെ കെവി കോംപ്ലക്‌സിലെ 112 കടമുറികളാണ് കഴിഞ്ഞ മാസം ഒന്പതിനുണ്ടായ തീപിടിത്തത്തിൽ പൂര്‍ണമായും കത്തിനശിച്ചത്. കനത്തനാശമുണ്ടായ ഷാലിമാർ സ്‌റ്റോർ, രാജധാനി സൂപ്പർമാക്കറ്റ്, മാക്‌സ്‌ട്രോ ഫൂട്ട്‌വെയർ, ഫൺസിറ്റി ടോയ്‌സ്, ടോയ് ഷോപ്പ്, ബോയ്‌സോൺ തുടങ്ങി നിരവധി വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം തുടങ്ങിയില്ല. മിൽമ, മൊബൈൽ ഷോപ്പുകൾ, റെഡിമെയ്‌ഡ് കടകൾ, പച്ചക്കറിക്കടകൾ ഉൾപ്പെടെയുള്ളവ പ്രവർത്തനം തുടങ്ങി. കനത്തനാശമുണ്ടായ ഒന്നും രണ്ടും നിലകളിലെ കടകളിൽ കാര്യമായ പ്രവർത്തനങ്ങളൊന്നും തുടങ്ങിയില്ല. കനത്ത സാന്പത്തിക പ്രയാസമാണ് വ്യാപാരികളെ അലട്ടുന്നത്. തീപിടിത്തമുണ്ടായ കടകളിൽ പരിശോധന നടത്തി സുരക്ഷ ഉറപ്പുവരുത്തിയാണ് പ്രവർത്തന അനുമതി നൽകുന്നത്.









0 comments