ad
Deshabhimani

ഇന്ന്‌ ലോക സംഗീത ദിനം

"നാദരംഗം’ നിറച്ച്‌ ഗ്രാമഫോൺ

ഉല്ലാസ് പറമ്പത്ത് ഗ്രാമഫോണിൽ പാട്ട് വയ്ക്കുന്നു

ഉല്ലാസ് പറമ്പത്ത് ഗ്രാമഫോണിൽ പാട്ട് വയ്ക്കുന്നു

avatar
ടി കെ അനൂപ്‌

Published on Jun 21, 2025, 02:15 AM | 1 min read


പിണറായി

ഗ്രാമഫോൺ റെക്കോഡുകളിൽനിന്ന് ഒഴുകിയെത്തുന്ന സംഗീതം ഗൃഹാതുരതയായി നെഞ്ചോട് ചേർത്തുവയ്‌ക്കുകയാണ് അഞ്ചരക്കണ്ടി മുണ്ടമെട്ടയിലെ ഉല്ലാസ് പറമ്പത്ത്. 1910 മുതലുള്ള ഗ്രാമഫോൺ റെക്കോഡുകൾ അമൂല്യനിധിയായി അദ്ദേഹത്തിന്റെ ‘നാദരംഗം' എന്ന വീട്ടിലുണ്ട്‌. വീട്ടിലെ ഒരു മുറി സംഗീതശേഖരത്തിനാണ്‌ ഉല്ലാസ്‌ ഒഴിച്ചുവച്ചിരിക്കുന്നത്‌. ലോകത്തെമ്പാടും വിവിധ കാലഘട്ടത്തിലും വിവിധ ഭാഷകളിലും ഇറങ്ങിയ ആയിരക്കണക്കിന് ഗ്രാമഫോണുകളും റെക്കൊഡ് പ്ലെയറുകളും ഇവിടെയുണ്ട്‌. പല നിറങ്ങളിലും പല വലിപ്പത്തിലും ഉള്ള ഇവ ലൈബ്രറികളിലേതുപോലെ അടുക്കിവച്ചിട്ടുണ്ട്. ഗാന്ധിജി, നെഹ്റു, രാജാജി തുടങ്ങിയവരുടെ ഒറിജിനൽ ശബ്ദരേഖകൾ, ഹിന്ദി, മലയാളം, തമിഴ്‌ ഭാഷകളിലെ എണ്ണമറ്റ ഗാനശേഖരം, നാടകഗാനങ്ങൾ, ചെമ്പൈ വൈദ്യനാഥ ഭാഗവതർ, എം എസ് സുബ്ബലക്ഷ്മി, മധുരൈ മണി അയ്യർ, എം ഡി രാമനാഥൻ, പണ്ഡിറ്റ് രവി ശങ്കർ, ഭീം സെൻ ജോഷി, അള്ളാ രഖ തുടങ്ങിയവരുടെ ക്ലാസിക്കൽ ആൽബങ്ങൾ, ഗസലുകൾ, പോപ്പ്‌ സംഗീതം എന്നിങ്ങനെ അമ്പതും അറുപതും വർഷം പഴക്കമുള്ള റെക്കോഡുകൾ പുത്തനായി ഇവിടെ കാണാം. ജിം റീഫ്സ്, ക്ലിഫ് റിച്ചാർഡ് എന്നിവരുടെ ജീവൻ തുടിക്കുന്ന അമൂല്യ ആൽബങ്ങളും ഇവിടെ ഭദ്രം. 2016ൽ തോമസ് കോരുള (കോട്ടയം)യുടെ സഹായത്തോടെ വാട്‌സാപ്പ് കൂട്ടായ്മ ഉണ്ടാക്കി. ഈ കൂട്ടായ്മ 2021 മുതൽ 25 വരെയുള്ള കാലഘട്ടത്തിൽ അഞ്ച്‌ പുതിയ റെക്കൊഡുകൾ ഇറക്കി. ഭാര്യ ഷംജ അരവളത്തിൽ, മക്കളായ അനുനാദ്, അഭിരസ് എന്നിവർ എല്ലാ പിന്തുണയുമായി ഉല്ലാസിനോടൊപ്പമുണ്ട്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home