ചേരിക്കൽ–കോട്ടം പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

ചേരിക്കൽ–കോട്ടം പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
പിണറായി
പിണറായി പഞ്ചായത്തിലെ ചേരിക്കലിനെയും പെരളശേരി പഞ്ചായത്തിലെ കോട്ടത്തെയും ബന്ധിപ്പിക്കുന്ന ചേരിക്കൽ–കോട്ടം പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. കിഫ്ബി ഫണ്ടിൽനിന്ന് 19 കോടി രൂപ ചെലവഴിച്ച് നിർമിച്ച പാലത്തിന്റെ നിർമാണ മേൽനോട്ടം വഹിച്ചത് കേരള റോഡ് ഫണ്ട് ബോർഡാണ്. 225 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ളതാണ് പാലം. ഇരുഭാഗങ്ങളിലെയും അപ്രോച്ച് റോഡുകളുടെ നിർമാണവും പൂർത്തിയായി. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ അധ്യക്ഷനായി. കെആർഎഫ്ബി അസി. എക്സിക്യൂട്ടീവ് എൻജിനീയർ പി സനില റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ വി ബിജു, പി എം പ്രഭാകരൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി ഷെർളി, ടി സുനീഷ്, ജില്ലാ പഞ്ചായത്തംഗം കെ അനുശ്രീ, എ വി ഷീബ, വി വി രമേശൻ, കെ കെ രാഘവൻ, കെ പ്രേമൻ, ഷീന സുരേഷ്, പി എം അഖിൽ, എം വി ജയരാജൻ, കെ കെ രാഗേഷ്, സി എൻ ചന്ദ്രൻ, വി എ നാരായണൻ, ടി ഭാസ്കരൻ, എൻ പി താഹിർ, ആർ കെ ഗിരിധരൻ, എം ജയപ്രകാശൻ, വി കെ ഗിരിജൻ, വി സി വാമനൻ, സി ചന്ദ്രൻ, സി ബാബു എന്നിവർ സംസാരിച്ചു. സുനിൽ കൊയിലേരിയൻ സ്വാഗതവും ടി കെ റോജി നന്ദിയും പറഞ്ഞു.










0 comments