Deshabhimani

വികസനമാണ്‌ 
പരിയാരത്തും ചർച്ച

പി രവീന്ദ്രന്‍

പി രവീന്ദ്രന്‍

avatar
ന‍ൗഷാദ്‌ നടുവിൽ

Published on Nov 29, 2025, 02:30 AM | 1 min read

ആലക്കോട്

അതിരുകള്‍ മാറിയെങ്കിലും ജില്ലാ പഞ്ചായത്ത് പരിയാരം ഡിവിഷന്‍ എൽഡിഎഫിന്റെ ഉറച്ച മണ്ഡലമാണ്. ചെങ്ങളായി, കുറുമാത്തൂര്‍, പരിയാരം, കടന്നപ്പള്ളി പഞ്ചായത്തുകള്‍ ചേര്‍ന്ന പഴയ പരിയാരം ഡിവിഷനില്‍നിന്ന്‌ മാറി കടന്നപ്പള്ളി–പാണപ്പുഴ പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും ചപ്പാരപ്പടവ് പഞ്ചായത്തിലെ 13 വാര്‍ഡുകളും പരിയാരം പഞ്ചായത്തിലെ 12 വാര്‍ഡുകളും നടുവില്‍ പഞ്ചായത്തിലെ വിളക്കന്നൂര്‍ വാര്‍ഡും ചേര്‍ന്നതാണ് ഇപ്പോഴത്തെ പരിയാരം ഡിവിഷന്‍. പരിയാരം കിട്ടേട്ടന്‍, മുൻ എംഎൽഎമാരായ കെ കെ എൻ പരിയാരം, പാച്ചേനി കുഞ്ഞിരാമന്‍ തുടങ്ങി കർഷക–കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ നിരവധി നേതാക്കളെ സംഭാവനചെയ്ത പോരാട്ടഭൂമി എന്നും ഇടതുപക്ഷത്തോടൊപ്പമാണ്‌. പത്ത് വര്‍ഷമാകുന്ന എൽഡിഎഫ്‌ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങളും ജില്ലാ പഞ്ചായത്തിന്റെ പദ്ധതികളും ആസൂത്രണവും നാടിന്റെ മുക്കിലും മൂലയിലുമുണ്ടാക്കിയ വികസനം വോട്ടായാല്‍ എൽഡിഎഫ്‌ സ്ഥാനാര്‍ഥി മികച്ച ഭൂരിപക്ഷം നേടും. എൽഡിഎഫ്‌ ഭരിക്കുന്ന പരിയാരം, കടന്നപ്പള്ളി–പാണപ്പുഴ പഞ്ചായത്തുകളിലും യുഡിഎഫ് ഭരിക്കുന്ന ചപ്പാരപ്പടവ് പഞ്ചായത്തിലും പ്രാദേശിക ഭരണസംവിധാനങ്ങളിലൂടെ എൽഡിഎഫ്‌ എത്തിച്ച വികസനമാണ് നാട്ടിൽ ചര്‍ച്ച. തളിപ്പറമ്പ് നിയോജക മണ്ഡലത്തിന്റെ കീഴില്‍ വരുന്ന ഡിവിഷനിലെ പ്രദേശങ്ങളിൽ എം വി ഗോവിന്ദൻ എംഎൽഎയുടെ നേരിട്ടുള്ള ഇടപെടലിലൂടെ നാടുകാണി സഫാരി പാര്‍ക്ക്, മംഗര പാലം തുടങ്ങി കോടികളുടെ നിരവധി പദ്ധതികളും വിദ്യാഭ്യാസ, ആരോഗ്യ, ഗതാഗത മേഖലയിലുണ്ടാക്കിയ വിപ്ലവകരമായ മാറ്റവും ചര്‍ച്ചയാണ്. തളിപ്പറമ്പ് ബ്ലോക്കിലെ പരിയാരം, കടന്നപ്പള്ളി, പാണപ്പുഴ, ചപ്പാരപ്പടവ്, കൂവേരി ഡിവിഷനുകള്‍ ഉള്‍പ്പെടുന്ന ഇവിടെ 54,747 വോട്ടര്‍മാരാണുള്ളത്. സിപിഐ എം ആലക്കോട് ഏരിയാ കമ്മിറ്റി അംഗം പി രവീന്ദ്രനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പരിയാരം ഡിവിഷനിൽ ഉൾപ്പെടുന്ന രവീന്ദ്രൻ ചപ്പാരപ്പടവ് പഞ്ചായത്തിലെ പടപ്പേങ്ങാട് സ്വദേശിയാണ്. മുസ്ലിം ലീഗിലെ ജംഷീര്‍ ആലക്കാടാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ബിജെപി സ്ഥാനാര്‍ഥിയായി ഗംഗാധരന്‍ കാളീശ്വരവും എഎപിയുടെ സാനിച്ചന്‍ മാത്യുവും മത്സരിക്കുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

V D Satheesan VEH Global

01

print edition അഴിമതി ഫയലിന്‌ ഓവർ സ്‌പീഡ്; ധന, നിയമ വകുപ്പുകൾ കാണാത്തത്‌ ദുരൂഹം
Paravur Taluk Hospital medical negligence Abdul Jabbar protest

02

print edition മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ചികിത്സാപിഴവ്: കാൽ നഷ്‌ടമായ അബ്‌ദുൾ ജബ്ബാർ സമരം തുടങ്ങി
Flemy Abraham with bjp leaders

03

print edition ഇരട്ടനഗരം പദ്ധതി സംശയമുനയിൽ; ഒ‍ൗദ്യോഗിക ചർച്ചയിൽ വിവാദ ഇടനിലക്കാരൻ
Sabarimala opening day pilgrim rush

04

print edition ആദ്യദിനം 
തീർഥാടകപ്രവാഹം; ഒരുക്കങ്ങളിൽ ഏകോപനമില്ല
Haritha Karma Sena Alakkode

05

print edition പൊന്നിനേക്കാൾ തിളങ്ങുന്നു ഹരിതകർമസേന; പ്ലാസ്‌റ്റിക്കിൽനിന്ന്‌ കിട്ടിയത്‌ അഞ്ചേമുക്കാൽ പവൻ
deshabhimani section

Recommended

Deshabhimani
Home