ശാസ്ത്ര അറിവുകൾ പങ്കുവച്ച് ചാന്ദ്രദിനം

പെരളശേരി വിദ്യാർഥികളിൽ ശാസ്ത്ര ബോധം വളർത്തുകയും ബഹിരാകാശ ഗവേഷണ രംഗത്തെ ഏറ്റവും പുതിയ അറിവുകൾ കുട്ടികളിലേക്ക് എത്തിക്കുകയും ലക്ഷ്യമിട്ട് പെരളശേരി എകെജി സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്ര പ്രചാരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത്, സയൻസ് പാർക്ക്, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ‘കുട്ടി അധ്യാപക ചാന്ദ്രദിന ക്ലാസ്’ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഷബ്ന നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി സുനീഷ് അധ്യക്ഷനായി. ഒമ്പതാം തരം വിദ്യാർഥികളായ സി എൻ വാഗ്ദ, ദേവിന ധനേഷ് എന്നിവർ കുട്ടി അധ്യാപകരായി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം പി പി ബാബു, സയൻസ് പാർക്ക് ഡയറക്ടർ ജ്യോതി കേളോത്ത്, കെ കെ സുഗതൻ, കെ വി ദിലീപ് കുമാർ, പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം ധന്യ റാം, സ്കൂൾ പ്രധാനാധ്യാപിക കെഅർ സുസ്മിത, വി വി റിനേഷ്, സി എ പത്മനാഭൻ, എം വിദ്യ എന്നിവർ സംസാരിച്ചു.










0 comments