ad
Deshabhimani

ഇന്ന് വനിതാദിനം

എന്റെ ചിറകുകളാണ്‌ 
അൽ മൈമൂൻ

മെെമൂന ഓയിൽ ആൻഡ് റൈസ് മില്ലിൽ

മെെമൂന ഓയിൽ ആൻഡ് റൈസ് മില്ലിൽ

avatar
പ്രകാശൻ പയ്യന്നൂർ

Published on Mar 08, 2026, 02:00 AM | 1 min read

​പയ്യന്നൂർ

അടുക്കളയുടെ നാലുചുവരുകളിൽനിന്ന്‌ ‘അൽ മൈമൂൻസ്’ ബ്രാൻഡിലേക്കുള്ള മൈമൂനയുടെ യാത്ര എല്ലാ സ്‌ത്രീകൾക്കുമുള്ള പ്രചോദന കഥയാണ്‌. ലക്ഷങ്ങളേക്കാൾ സംരംഭകത്വത്തിന്‌ നിശ്‌ചയദാർഢ്യവും തോൽക്കാൻ കൂട്ടാക്കാത്ത മനസുമാണ്‌ അനിവാര്യമെന്ന്‌ ഓരോ സ്‌ത്രീകളോടും പറയുന്നുണ്ട്‌ മൈമൂനയുടെ വിജയകഥ. പയ്യന്നൂർ കൊറ്റി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം പരിസരത്ത്‌ 2012ലാണ് എം കുഞ്ഞാമിന കുടുംബശ്രീയുടെ സഹായത്തോടെ രണ്ട് ലക്ഷം രൂപ വ്യക്തിഗത വായ്പയെടുത്ത് ‘അൽ മൈമൂൻ ഓയിൽ ആൻഡ്‌ റൈസ് മിൽ’ തുടങ്ങുന്നത്. കുടുംബത്തിന് താങ്ങാവുകയും സ്വന്തം ചെലവുകൾക്കുള്ള വരുമാനം കണ്ടെത്തുകയും മാത്രമായിരുന്നു മോഹം. പുട്ട്, പത്തിരി, ദോശ, അപ്പം, ഇഡലി, മല്ലി, മഞ്ഞൾ, മൂന്ന് തരം മുളക്, സാന്പാർ, ഫ-ിഷ് മസാല, ചിക്കൻ മസാല തുടങ്ങി 19 തരം പൊടികൾ ‘അൽ മൈമൂൻസ്’ ബ്രാൻഡിൽ വിപണിയിലുണ്ട്. വിശ്വസ്ഥതയും ഗുണമേന്മയുമാണ് മുഖമുദ്ര. വ്യക്തികളും സ്ഥാപനങ്ങളും മൊത്ത വിതരണക്കാരുമെല്ലാം ചേർന്ന്‌ വിപുലമായ വിപണന ശൃംഖലയും അൽ മൈമൂൻസിനുണ്ട്‌. ബംഗളൂരു, മുംബൈ, വിദേശ രാഷ്ട്രങ്ങളിലടക്കം അൽ മൈമൂൻസ്‌ എത്തുന്നു. കുടുംബശ്രീ നൽകിയ പരിശീലനങ്ങളാണ് വിപണി കണ്ടെത്താൻ സഹായകമായത്. ഐഐഎം കോഴിക്കോടിന്റെ സ്മാർട്ട് ശ്രീ പദ്ധതിയുടെ പിന്തുണയും സഹകരണവും സാങ്കേതിക പരിശീലനങ്ങളും ഉറപ്പാക്കി. അസംസ്‌കൃത വസ്‌തുക്കൾ വൃത്തിയാക്കി കഴുകി ഉണക്കിയാണ് പൊടിയാക്കി മാറ്റുന്നത്. ഉണക്കാനും വറുക്കാനും പൊടിക്കാനും മിക്സിങ്ങിനും തൂക്കത്തിനും പായ്‌ക്കിങ്ങിനും സീലിങ്ങിനുമെല്ലാം യന്ത്രങ്ങളുണ്ട്‌. വൃത്തിയായി പാക്ക് ചെയ്യുന്ന ഉൽപന്നങ്ങൾ കുടുംബ ശ്രീയുടെ വിവിധ രാജ്യങ്ങളിലടക്കമുള്ള ബ്രാൻഡഡ് ഒ‍ൗട്ട് ലെറ്റുകളിലും ഓൺലൈനായും ലഭിക്കും. സരസ് മേളകളിലും കുഞ്ഞാമിനയുടെ സാന്നിധ്യമുണ്ട്‌. കുടുംബശ്രീ കറി പ‍ൗഡർ കൺസോർഷ്യം ജില്ലാ എക്സിക്യൂട്ടീവ്‌ അംഗമാണ്. മില്ലിനോട്‌ ചേർന്ന്‌ പലചരക്ക് കട നടത്തുന്ന ഭർത്താവ് മുഹമ്മദ് കുഞ്ഞിയുടെ പിന്തുണ എല്ലാത്തിനുമുണ്ട്‌. സാബിർ, സബീന, സുനൈന എന്നിവരാണ്‌ മക്കൾ. ഫോൺ : 8129879147.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home