ad
Deshabhimani

ഇഡി വേട്ട: അലയടിച്ച് പ്രതിഷേധം

പ്രതിപക്ഷനേതാവ് പിണറായി വിജയനെ വേട്ടയാടുന്ന ഇഡി നടപടിയിൽ  പ്രതിഷേധിച്ച് എൽഡിഎഫ് കണ്ണൂരിൽ നടത്തിയ പ്രകടനത്തിന്റെ മുൻനിര      / ഫോട്ടോ പി ദിലീപ് കുമാർ
വെബ് ഡെസ്ക്

Published on May 30, 2026, 02:30 AM | 1 min read

കണ്ണൂർ

പ്രതിപക്ഷനേതാവും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനെ വേട്ടയാടുന്ന ഇഡി നടപടിക്കെതിരെ എൽഡിഎഫ് പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു. കാൽടെക്‌സിൽനിന്ന് ആരംഭിച്ച പ്രകടനം സ്‌റ്റേഡിയം കോർണറിൽ സമാപിച്ചു. പൊതുയോഗം സ്റ്റേഡിയം കോർണറിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ്‌ കുമാർ അധ്യക്ഷനായി. സിപിഐ സംസ്ഥാന അസി. സെക്രട്ടറി സി എൻ ചന്ദ്രൻ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ, എൽഡിഎഫ്‌ ജില്ലാ കൺവീനർ എൻ ചന്ദ്രൻ, സജി കുറ്റ്യാനിമറ്റം, കെ കെ ജയപ്രകാശ്‌, എ ജെ ജോസഫ്‌, സി പി നാസർ, സി ധീരജ്‌ എന്നിവർ സംസാരിച്ചു. പി ജയരാജൻ, ടി വി രാജേഷ്‌, സി ശശി, കെ പി സഹദേവൻ, ഇ പി ആർ വേശാല, ഇല്ലിക്കൽ അഗസ്‌തി എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home