ad
Deshabhimani

തീരുമാനമായോ

ഫിറ്റ്‌നസ്‌ സെന്ററാണോ 
അതോ യോഗാ സെന്ററോ

പണി പൂർത്തിയാകാത്ത കെട്ടിടം

ഫിറ്റ്‌നസ്‌ സെന്ററിനുവേണ്ടി നിർമിച്ച കെട്ടിടം

വെബ് ഡെസ്ക്

Published on Nov 30, 2025, 03:00 AM | 1 min read

കണ്ണൂര്‍

പള്ളിപ്രത്ത്‌ കോർപറേഷൻ നിർമിക്കാൻ തീരുമാനിച്ചത്‌ സ്‌ത്രീകൾക്കുള്ള ഫിറ്റ്‌നസ്‌ സെന്റർ. എന്നിട്ടിപ്പോ അത്‌ തുടങ്ങിയോ. രണ്ടുവർഷം കഴിഞ്ഞപ്പോ അത്‌ യോഗാ സെന്ററായി. എന്നിട്ടോ. ഫിറ്റ്‌നസുമില്ല യോഗാ സെന്ററുമില്ല. കെട്ടിടം നിർമിച്ചതുതന്നെ ‘ലാഭം’. കണ്ണൂർ കോർപറേഷനിൽ ഒന്നിനും ഒരു വ്യവസ്ഥയുമില്ലെന്നതിന്റെ തെളിവുകൂടിയാണ്‌ അധികൃതർക്കുപോലും അറിവില്ലാത്ത ഫിറ്റനസ്‌ സെന്റർ. പള്ളിപ്രം ഹോമിയോ സബ് സെന്ററിന് മുകളില്‍ സ്ത്രീകള്‍ക്കുള്ള ഫിറ്റ്നസ് സെന്ററിന് നിര്‍മിച്ച കെട്ടിടം രണ്ടുവർഷമായി നോക്കുകുത്തിയാണ്‌. 20 ലക്ഷം ചെലവില്‍ 2023 ലാണ് കെട്ടിടം നിര്‍മാണം പൂര്‍ത്തിയാക്കിയത്. രണ്ടു വർഷമായി കെട്ടിടം ഉപയോഗ ശൂന്യമായി കിടക്കുകയാണെന്ന് സിഎജി റിപ്പോർട്ടിലും പരാമർശമുണ്ട്‌. ഫിറ്റ്‌നസ് സെന്ററിന് വേണ്ടി നിര്‍മിച്ച കെട്ടിടത്തില്‍ ഇലക്ട്രിക്ക് വര്‍ക്ക്, ടോയ് ലറ്റ്, വാട്ടര്‍ കണക്ഷന്‍ എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള തുക പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നില്ല. ​പെട്ടെന്നൊരുദിവസം ഇത്‌ യോഗാ സെന്ററായി. കെട്ടിടത്തില്‍ യോഗാ സെന്റർ സജ്ജമാക്കാന്‍ 4.10 ലക്ഷം രൂപയുടെ പ്രവൃത്തിക്കാണ്‌ കോർപറേഷൻ അനുമതി നൽകിയത്‌. കരാർ നൽകിയെങ്കിലും പ്രവൃത്തി എങ്ങുമെത്തിയില്ല. കെട്ടിട നിർമാണത്തിൽ മാത്രമാണ്‌ കോർപറേഷൻ അധികൃതർക്ക്‌ താൽപര്യമെന്നു തെളിയിക്കുന്നതാണ്‌ ഫിറ്റ്‌നസ്‌ സെന്റർ. കെട്ടിടം നോക്കുകുത്തിയാകുന്നതായി തുടര്‍ച്ചയായി പരാതി ഉയര്‍ന്നതോടെ ഫിറ്റ്‌നസ്‌ സെന്റർ യോഗാ സെന്ററാക്കി മാറ്റുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home