ad
Deshabhimani

ഹാപ്പിനസ് ഫെസ്റ്റിവൽ --– തദ്ദേശ ദിനാഘോഷം

ലൈബ്രറികൾ മുഖേന വൈജ്ഞാനിക സമ്പദ് വ്യവസ്ഥ വളർത്തണം

ഹാപ്പിനസ് ഫെസ്റ്റ് - തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച  സെമിനാറിൽ   ഡോ. കെ ദിനേശൻ 
മുഖ്യ പ്രഭാഷണം നടത്തുന്നു
വെബ് ഡെസ്ക്

Published on Feb 15, 2026, 03:00 AM | 1 min read

ധർമശാല

വാർഡുകളിൽ ലൈബ്രറികൾ പ്രാവർത്തികമാക്കി വൈജ്ഞാനിക സമ്പദ് വ്യവസ്ഥ വളർത്തി നവകേരളത്തിന്റെ അടിത്തറയാക്കണമെന്ന് തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ. ‘പ്രാദേശിക സർക്കാരുകളുടെ വിജ്ഞാന സാംസ്‌കാരിക നയപരിപാടികളും ലൈബ്രറികളും’ വിഷയത്തിൽ കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ് ഗ്രൗണ്ടിലെ ഹാപ്പിനസ് ഫെസ്റ്റ് വേദിയിൽ നടത്തിയ സെമിനാറിലാണ് അഭിപ്രായം ഉയർന്നത്. പ്രാദേശികതലം മുതലുള്ള ഭരണത്തിന്റെ പിന്തുണയ്ക്കായി ഗ്രന്ഥശാലാ കേന്ദ്രീകൃതമായ വിജ്ഞാന ശൃംഖല ആവശ്യമാണെന്നും അത് നാടിന്റെ വികസന പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുമെന്നും മുഖ്യ പ്രഭാഷണം നടത്തിയ കണ്ണൂർ സർവകലാശാല ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് വിഭാഗം മുൻ ഡയറക്ടർ ഡോ. കെ ദിനേശൻ പറഞ്ഞു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം കെ രമേഷ് കുമാർ അധ്യക്ഷനായി. കഥാകൃത്ത് ടി പി വേണുഗോപാൽ മോഡറേറ്ററായി. വിവിധ വിഷയങ്ങളിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ, അഴീക്കോട് പഞ്ചായത്ത് ലൈബ്രേറിയൻ ബിനോയ്‌ മാത്യു, ലൈബ്രറി കൗൺസിൽ അംഗം ടി വി നാരായണൻ, കേരള സർവകലാശാല ഗവേഷക കെ കെ റിഷ്‌ന എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. തുടർന്ന് ചർച്ചയും നടന്നു. തദ്ദേശഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡി വി അബ്ദുൽ ജലീൽ സ്വാഗതം പറഞ്ഞു. തുടർന്ന് സാംസ്‌കാരികോത്സവത്തിൽ ഒപ്പന, തിരുവാതിര, നാടോടിനൃത്തം മത്സരങ്ങൾ അരങ്ങേറി. മത്സരാർഥികൾക്ക് ഉപഹാരങ്ങൾ നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home