പിണറായി മാതൃക അറിയാൻ ആര്യനാട്ടിൽനിന്ന് ജനപ്രതിനിധികൾ

പിണറായി പഞ്ചായത്തിലെ വികസന മാതൃക കാണാൻ എത്തിയ ആര്യനാട് പഞ്ചായത്ത് പ്രതിനിധികൾ പിണറായി കൺവൻഷൻ സെന്ററിൽ
പിണറായി
മാതൃക അറിയാൻ ആര്യനാട്ടിൽനിന്ന് ജനപ്രതിനിധികൾ പിണറായി പഞ്ചായത്തിലെ വികസന മാതൃക കാണാൻ തിരുവനന്തപുരം ആര്യനാട് പഞ്ചായത്തിൽനിന്ന് പ്രതിനിധികൾ എത്തി. പഞ്ചായത്ത് പ്രസിഡന്റ് വി വിജു മോഹനന്റെ നേതൃത്വത്തിലാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടെ 28 അംഗ സംഘമാണെത്തിയത്. സംഘത്തെ അതിർത്തിയായ ചേക്കൂപാലം റെഗുലേറ്റർ കം ബ്രിഡ്ജിൽവച്ച് സ്വീകരിച്ചു. പിണറായി പഞ്ചായത്തിന്റെ മാതൃകാ പദ്ധതിയായ ‘ഹാവ് എ ടീ ബ്രേക്ക്' സേവനങ്ങൾക്ക് എത്തുന്നവർക്ക് ചായയും പലഹാരവും നൽകുന്ന പദ്ധതിയെ കുറിച്ച് സംഘം മനസിലാക്കി. പിണറായി പഞ്ചായത്ത് സ്വിമ്മിങ് പൂൾ, കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഫിറ്റ്‌നസ് സെന്റർ, ഹോംസ്റ്റേ, പാറപ്രം റെഗുലേറ്റർ, കൺവൻഷൻ സെന്റർ തുടങ്ങിയവയും നിർമാണത്തിലുള്ള എഡ്യൂക്കേഷൻ ഹബ്, ഓപ്പൺ എയർ ഓഡിറ്റോറിയം, സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, പിണറായി പൊലീസ് സ്റ്റേഷൻ തുടങ്ങിയവയും കണ്ടാണ് സംഘം മടങ്ങിയത്. സ്ഥിരംസമിതി ചെയർപേഴ്സൺമാരായ കെ എസ് മോളി, ഐ ടി അശോകൻ, അസി. സെക്രട്ടറി ജോൺ കെ സ്റ്റീഫൻ, സിഡിഎസ് ചെയർപേഴ്സൺ സുനിതകുമാരി തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു. പിണറായി ബാങ്ക് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവൻ സ്നേഹോപഹാരം നൽകി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി വി വേണുഗോപാലൻ പൊന്നാട അണിയിച്ചു.










0 comments