Deshabhimani

കളിക്കളത്തിൽ 
മിന്നി ലൂർദ്‌ ടീം

ഫുട്ബോൾ മത്സരം

സംസ്ഥാന സ്റ്റുഡൻറ് നഴ്സസ് അസോസിയേഷൻ ഫുട്ബോൾ മത്സരത്തിൽ ചാമ്പ്യന്മാരായ ലൂർദ് നഴ്സിങ്‌ കോളേജ് ടീം

avatar
ന‍ൗഷാദ്‌ നടുവിൽ

Published on Jan 19, 2025, 11:59 PM | 1 min read

കണ്ണൂർ

പ്രൊഫഷണൽ കോഴ്സുകളുള്ള കോളേജിൽ ചേർന്നാൽ കളിക്കളത്തിലെ സ്വപ്‌നങ്ങൾ മാറ്റിവയ്‌ക്കണമെന്ന പൊതുധാരണയെ തിരുത്തുകയാണ്‌ തളിപ്പറമ്പിലെ ലൂർദ് എഡ്യുക്കേഷൻ അക്കാദമി. പഠനത്തോടൊപ്പം കലാ കായിക മത്സരങ്ങളിലും കഴിവ് തെളിയിച്ച് സംസ്ഥാനതലത്തിൽ ചാമ്പ്യന്മാരായിരിക്കുകയാണ്‌ ക്യാമ്പസിലെ കുട്ടികൾ. ബാഡ്മിന്റൺ, ഫുട്ബോൾ, ത്രോബോൾ എന്നിവയ്ക്ക് നിറഞ്ഞ പ്രോത്സാഹനമാണ്‌ ക്യാമ്പസ്‌ നൽകുന്നത്‌. ലൂർദ് നഴ്സിങ്‌ കോളേജിലെ നാലാംവർഷ വിദ്യാർഥികളായ മരിയ ജോളി, ചിഞ്ചു മാർട്ടിൻ എന്നിവർ തുടർച്ചയായ വർഷങ്ങളിൽ ബാഡ്മിന്റണിൽ ദേശീയതലത്തിൽ മത്സരിച്ചപ്പോൾ അഭയ രാജേഷ് നയിക്കുന്ന ഫുട്ബോൾ ടീം തുടർച്ചയായ നാല് വർഷവും സ്‌റ്റുഡന്റ്‌ നഴ്‌സസ്‌ അസോസിയേഷൻ സംസ്ഥാനചാമ്പ്യന്മാരാണ്. പ്രഗത്ഭരായ പരിശീലകരെ ലൂർദ് അക്കാദമിയിലെത്തിച്ചാണ്‌ പരിശീലനം നൽകുന്നത്‌. വിദ്യാർഥികളുടെ കായികക്ഷമത ഉയർത്താൻ കോളേജ് അധികൃതരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്‌മയിൽ വിവിധ പരിപാടികളാണ് നടപ്പാക്കുന്നത്. പട്ടുവം ടർഫിൽ സംഘടിപ്പിച്ച ലൂർദ് ഇന്റർ കോളീജിയറ്റ് (ലിസ്റ്റ് ) ചലഞ്ചേഴ്സ് ലീഗ് ശ്രദ്ധനേടി. ലൂർദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് ചാമ്പ്യനും ലൂർദ് കോളേജ് ഓഫ് നഴ്സിങ് റണ്ണർ അപ്പുമായി. ഹയർസെക്കൻഡറി വിദ്യാലയങ്ങൾക്കായി സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റിൽ ടാഗോർ ജിവിഎച്ച്എസ്എസ് ചാമ്പ്യനും തായിനേരി എസ്എബിടിഎം എച്ച്എസ്എസ് രണ്ടാം സ്ഥാനവും നേടി. ഇന്ത്യൻ ഫുട്ബോൾ താരം സി കെ വിനീത്‌ മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയും കാൽപ്പന്ത് കളിയുടെ ആവേശം വിദ്യാർഥികൾക്ക് പകർന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

V D Satheesan VEH Global

01

print edition അഴിമതി ഫയലിന്‌ ഓവർ സ്‌പീഡ്; ധന, നിയമ വകുപ്പുകൾ കാണാത്തത്‌ ദുരൂഹം
Paravur Taluk Hospital medical negligence Abdul Jabbar protest

02

print edition മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ചികിത്സാപിഴവ്: കാൽ നഷ്‌ടമായ അബ്‌ദുൾ ജബ്ബാർ സമരം തുടങ്ങി
Flemy Abraham with bjp leaders

03

print edition ഇരട്ടനഗരം പദ്ധതി സംശയമുനയിൽ; ഒ‍ൗദ്യോഗിക ചർച്ചയിൽ വിവാദ ഇടനിലക്കാരൻ
Sabarimala opening day pilgrim rush

04

print edition ആദ്യദിനം 
തീർഥാടകപ്രവാഹം; ഒരുക്കങ്ങളിൽ ഏകോപനമില്ല
Haritha Karma Sena Alakkode

05

print edition പൊന്നിനേക്കാൾ തിളങ്ങുന്നു ഹരിതകർമസേന; പ്ലാസ്‌റ്റിക്കിൽനിന്ന്‌ കിട്ടിയത്‌ അഞ്ചേമുക്കാൽ പവൻ
deshabhimani section

Recommended

Deshabhimani
Home