ad
Deshabhimani

ഹോട്ടൽ വില നിയന്ത്രണത്തിന്‌ 
ഇടപെടണം: ഡിവൈഎഫ്‌ഐ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 23, 2026, 03:00 AM | 1 min read

കണ്ണൂർ ജില്ലയിലെ ഹോട്ടലുകളിൽ ഭക്ഷണത്തിന് പല വിലയാണ് ഈടാക്കുന്നത്. ചില ഹോട്ടലുകളിൽ ഭക്ഷണത്തിന്റെ വില ബോർഡിൽ പ്രസിദ്ധീകരിക്കുന്നില്ല. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ ഭാഗമായി പാചകവാതക സിലിണ്ടറിന്റെ ക്ഷാമം പറഞ്ഞാണ് ഹോട്ടലുകൾ ഭക്ഷണപദാർഥത്തിന് വിവിധ വില ഈടാക്കുന്നത്. ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണാനും ഹോട്ടലുകളിൽ ഏകീകരിച്ച വില ഈടാക്കാനും വില നിയന്ത്രിക്കാനും ജില്ലാ ഭരണസംവിധാനം ഇടപെടണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുന്നയിച്ച് എഡിഎം കലാ ഭാസ്‌കറിന് ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ അഫ്സൽ നിവേദനം നൽകി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home