ഭിന്നശേഷി അവബോധ ക്ലാസുകൾ തുടങ്ങി

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായുള്ള ഭിന്നശേഷി അവബോധ ക്ലാസുകൾ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് ഉദ്ഘാടനംചെയ്യുന്നു
പരിയാരം
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഭിന്നശേഷി വാരാചാരണത്തിന്റെ ഭാഗമായുള്ള ഭിന്നശേഷി അവബോധ ക്ലാസുകൾ തുടങ്ങി. ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗം മേധാവി സൂരജ് രാജഗോപാലിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ. ഫിസിക്കൽ മെഡിസിൻ വിഭാഗത്തിൽ നടന്ന ചടങ്ങ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സൈറു ഫിലിപ്പ് ഉദ്ഘാടനംചെയ്തു. ആശുപത്രി മെഡിക്കൽ സൂപ്രണ്ട് കെ സുദീപ്, വൈസ് പ്രിൻസിപ്പൽ ഷീബ ദാമോദരൻ, ആർഎം എസ് എം സരിൻ, എആർഎം കെ പി മനോജ് , ഫിസിക്കൽ മെഡിസിൻ വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ഹേമലത എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി സ്ട്രോക്ക്, സെറിബ്രൽ പാൾസി, ആർത്രൈറ്റിസ്, നടു വേദന, ജീവിതശൈലീരോഗങ്ങൾ എന്നിവയെ കുറിച്ചുള്ള ക്ലാസുകൾ 10 വരെ നടക്കും.










0 comments