ad
Deshabhimani

ഉദ്ഘാടനം നാളെ

അവേര ബണ്ട് പാലം 
യാഥാർഥ്യമായി

അവേര ബണ്ട് പാലം
വെബ് ഡെസ്ക്

Published on Feb 28, 2026, 03:00 AM | 1 min read

താഴെചൊവ്വ

കാനാമ്പുഴയ്ക്ക് കുറുകെ താഴെചൊവ്വയെയും അവേരയെയും ബന്ധിപ്പിക്കുന്ന ബണ്ട് പാലം മാർച്ച് ഒന്നിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനാകും. താഴെചൊവ്വ സ്പിന്നിങ് മിൽ റോഡിൽ കാനാമ്പുഴയ്ക്ക് കുറുകെ നേരത്തെ ഉണ്ടായിരുന്ന ഇറിഗേഷൻ വകുപ്പിന്റെ വീതി കുറഞ്ഞ പാലത്തിന് പകരം വലിയ വാഹനങ്ങൾക്ക് പോകാൻ കഴിയുന്ന വീതി കൂടിയ പാലമെന്ന പ്രദേശത്തുകാരുടെ ദീർഘനാളത്തെ ആവശ്യമാണ് ഇവിടെ യാഥാർഥ്യമാകുന്നത്. പാലത്തിന്റെ കിഴക്ക് ഭാഗത്തുള്ളവർക്ക് എളുപ്പത്തിൽ കണ്ണൂരിൽ എത്തിച്ചേരാനും, സിറ്റി ഭാഗത്തുനിന്ന് വരുന്നവർക്ക് സ്പിന്നിങ്ങ് മിൽ, താഴെചൊവ്വ റയിൽവേ ഗേറ്റ് എന്നിവ ഒഴിവാക്കി താഴെചൊവ്വ വഴി തലശേരിയിലേക്ക് പോകാനും ബണ്ട് പാലം വഴി സാധിക്കും. ​3.30 കോടി രൂപ ചെലവിലാണ് പാലം നിർമിച്ചിരിക്കുന്നത്. 25.70 മീറ്റർ നീളവും, 11 മീറ്റർ വീതിയുമുള്ള പാലത്തിന്റെ ഇരുവശങ്ങളിലുമായി 1.50 മീറ്റർ വീതിയിൽ നടപ്പാതകളുണ്ട്. എടക്കാട് ഭാഗത്ത് 147 മീറ്റർ നീളത്തിലും, കണ്ണൂർ ഭാഗത്ത് 55 മീറ്ററിലും, താഴെചൊവ്വ ഭാഗത്ത് 32 മീറ്ററിലും അനുബന്ധ റോഡുകൾ, പാർശ്വഭിത്തികൾ, ഡ്രെയ്‌നേജ്, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home