Deshabhimani

മലയോരത്തിന്റെ ജോസഫേട്ടൻ

പിണറായി വിജയൻ, ഇ പി ജയരാജൻ എന്നിവർക്കൊപ്പം കെ എം ജോസഫ് (ഫയൽചിത്രം)
avatar
ന‍ൗഷാദ്‌ നടുവിൽ

Published on Nov 07, 2025, 03:00 AM | 1 min read

കുടിയാന്മല കിഴക്കന്‍ മലയോരത്തിന്റെ മുന്നണി പോരാളിയായിരുന്നു കെ എം ജോസഫെന്ന കുടിയേറ്റ ജനതയുടെ ജോസഫേട്ടന്‍. കമ്മ്യൂണിസ്റ്റുകാരെ ഒറ്റതിരിഞ്ഞും കൂട്ടമായും ആക്രമിക്കുന്ന കാലത്ത് പ്രതിസന്ധികളെ തരണംചെയ്ത് മലയോരത്ത് പാര്‍ടിയെ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം നിതാന്ത ജാഗ്രത കാട്ടി. 1955ൽ പാല മേലുകാവില്‍നിന്ന് മാതാപിതാക്കള്‍ക്കൊപ്പം കുടിയാന്മലയിലേക്ക് കുടിയേറി. രാഷ്ട്രീയ എതിരാളികളിൽനിന്ന്‌ നിരവധി തവണ കൊടിയ മര്‍ദനങ്ങളും ജയില്‍വാസവും അനുഭവിച്ചു. അടിയന്തരാവസ്ഥയിൽ എം വി ഗോവിന്ദന്‍, ഇ പി ജയരാജന്‍ എന്നിവർക്കൊപ്പം കുടിയാന്മലയില്‍ പൊലീസിന്റെ ക്രൂരമര്‍ദനത്തിനിരയായി. തുടര്‍ന്ന് ജയിലിലടയ്‌ക്കപ്പെട്ടു. 1973 ആഗസ്ത് രണ്ടിന് കോണ്‍ഗ്രസ്സുകാർ കൊലപ്പെടുത്തിയ കുടിയാന്മല രക്തസാക്ഷി സുകുമാരന്റെ രണ്ടാം ചരമവാർഷികദിനം അടിയന്തരാവസ്ഥയെ വെല്ലുവിളിച്ചും ആചരിക്കാനായിരുന്നു പാര്‍ടി തീരുമാനം. രക്തസാക്ഷി സ്തൂപത്തില്‍ പുഷ്പാര്‍ച്ചനയും പതാക ഉയര്‍ത്തലും പഠനക്യാമ്പുമായിരുന്നു ആസൂത്രണംചെയ്തത്. തലേദിവസംതന്നെ എം വി ഗോവിന്ദന്‍, ഇ പി ജയരാജന്‍ എന്നിവർ കുടിയാന്മലയിലെത്തി. രക്തസാക്ഷി ദിനത്തില്‍ നൂറുകണക്കിന് ആളുകളെ സംഘടിപ്പിച്ച് രാവിലെതന്നെ പതാക ഉയര്‍ത്തലും പുഷ്പാര്‍ച്ചനയും നടത്തി. ക്യാമ്പ് തുടങ്ങിയപ്പോഴേക്കും പൊലീസെത്തി. ക്രൂരമർദനമായിരുന്നു പിന്നീട്‌. എം വി ഗോവിന്ദന്‍, ഇ പി ജയരാജന്‍ എന്നിവരെ പൊലീസ് ബലം പ്രയോഗിച്ച് കുടിയാന്മല ടൗണിലേക്ക് കൊണ്ടുവന്നു. ഇതിനിടയില്‍ ഒരു പൊലീസുകാരന്‍ ലാത്തികൊണ്ട്‌ എം വി ഗോവിന്ദന്റെ കാലിന് അടിക്കുകയും തടയാനെത്തിയ ജോസഫ്‌ ഉള്‍പ്പെടെയുള്ള പ്രവർത്തകരെ ക്രൂരമായി മര്‍ദിക്കുകയും പിന്നീട് ജയിലിലടക്കുകയുംചെയ്തു. കൊടിയ മര്‍ദനങ്ങളുടെയും ദീര്‍ഘകാല പ്രവര്‍ത്തനങ്ങളുടെയും കരുത്തുമായി രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. പുലിക്കുരുമ്പ ലോക്കല്‍ കമ്മിറ്റിയിലെ ക്ഷണിതാവായി അവസാന നാളുകളിലും രാഷ്ട്രീയരംഗത്ത്‌ സജീവമായിരുന്നു. സിപിഐ എമ്മിന്റെയും കർഷകസംഘത്തിന്റെയും ജില്ലാ നേതാവായിരുന്ന അദ്ദേഹം, അവിഭക്ത തളിപ്പറമ്പ്, ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റിയംഗം, സംസ്ഥാന കാർഷിക വികസന ബാങ്ക് ഡയറക്ടർ, തളിപ്പറമ്പ്‌ പ്രാഥമിക കാർഷിക വികസന ബാങ്ക് പ്രസിഡന്റ്, നടുവിൽ പഞ്ചായത്ത് വെെസ് പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

V D Satheesan VEH Global

01

print edition അഴിമതി ഫയലിന്‌ ഓവർ സ്‌പീഡ്; ധന, നിയമ വകുപ്പുകൾ കാണാത്തത്‌ ദുരൂഹം
Paravur Taluk Hospital medical negligence Abdul Jabbar protest

02

print edition മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ചികിത്സാപിഴവ്: കാൽ നഷ്‌ടമായ അബ്‌ദുൾ ജബ്ബാർ സമരം തുടങ്ങി
Flemy Abraham with bjp leaders

03

print edition ഇരട്ടനഗരം പദ്ധതി സംശയമുനയിൽ; ഒ‍ൗദ്യോഗിക ചർച്ചയിൽ വിവാദ ഇടനിലക്കാരൻ
Sabarimala opening day pilgrim rush

04

print edition ആദ്യദിനം 
തീർഥാടകപ്രവാഹം; ഒരുക്കങ്ങളിൽ ഏകോപനമില്ല
Haritha Karma Sena Alakkode

05

print edition പൊന്നിനേക്കാൾ തിളങ്ങുന്നു ഹരിതകർമസേന; പ്ലാസ്‌റ്റിക്കിൽനിന്ന്‌ കിട്ടിയത്‌ അഞ്ചേമുക്കാൽ പവൻ
deshabhimani section

Recommended

Deshabhimani
Home