ഇരിക്കൂർ സഹ. ബാങ്കിലെ നിക്ഷേപത്തട്ടിപ്പ്
പൊലീസ് സ്റ്റേഷന് മുന്നിൽ നിക്ഷേപകരുടെ ധർണ

ശ്രീകണ്ഠപുരം
യുഡിഎഫ് ഭരിക്കുന്ന ഇരിക്കൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിക്കും ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടിട്ടും തയ്യാറാകാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നിക്ഷേപകർ ഇരിക്കൂർ പൊലീസ് സ്റ്റേഷനുമുന്നിൽ ധർണ നടത്തി. ആക്ഷൻ കമ്മിറ്റി നേതൃത്വത്തിലായിരുന്നു ധർണ. മക്കളുടെ വിവാഹം, ഉന്നത വിദ്യാഭ്യാസം, ചികിത്സ, വീട് നിർമാണം തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി സ്വരൂപിച്ച പണമാണ് മിക്കവർക്കും നഷ്ടമായത്. പലരും ആത്മഹത്യയുടെ വക്കിലാണെന്ന് നിക്ഷേപകർ പറഞ്ഞു. നിക്ഷേപ തുക കിട്ടുന്നില്ലെങ്കിൽ മരണംവരെ ബാങ്കിന് മുന്നിൽ നിരാഹാര സമരം നടത്തുമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കൺവീനർ സി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. കെ പി ഹംസ അധ്യക്ഷനായി. ചെയർമാൻ പി പി ഷമീർ, പി ശ്രീജ, ഒ രവീന്ദ്രൻ, ടി കെ പ്രേമവല്ലി, വി പ്രദീപ് കുമാർ, കെ ജനാർദനൻ, സി കെ ഇ നൗഷാദ് എന്നിവർ സംസാരിച്ചു.










0 comments