കോടിയേരി ദിനം: ബഹുജനറാലി 1ന്

തലശേരി സിപിഐ എം സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ മൂന്നാം ചരമവാർഷിക ദിനം ഒക്ടോബർ ഒന്നിന്. അനുസ്‌മരണ യോഗങ്ങൾ, പതാക ഉയർത്തൽ, പ്രഭാതഭേരി എന്നിവയോടെ കോടിയേരിയുടെ ഓർമ പുതുക്കും. പയ്യാന്പലത്തെ സ്‌മൃതിമണ്ഡപത്തിൽ രാവിലെ സിപിഐ എം നേതാക്കളും പ്രവർത്തകരും പുഷ്‌പാർച്ചന നടത്തും. വൈകിട്ട് നാലിന് തലശേരി ടൗണിൽ ബഹുജന പ്രകടനവും വളന്റിയർമാർച്ചും. പുതിയബസ്‌സ്‌റ്റാൻഡിൽ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് എന്നിവർ സംസാരിക്കും.








0 comments