Deshabhimani

മനോഹരം ഈ പാതകൾ

മലയോര ഹൈവേയിൽ നടുവില്‍ വേണ്ടാനം കവലക്ക് സമീപത്ത്‌ പാർക്ക്‌ ചെയ്‌ത ബ്രാൻഡഡ്‌ കാറുകൾ
avatar
ന‍ൗഷാദ്‌ നടുവിൽ

Published on Jan 22, 2026, 03:00 AM | 1 min read

ആലക്കോട് പത്തുവര്‍ഷം മുമ്പ് കുട്ടികള്‍ കടലാസ് തോണിയിറക്കി കളിച്ച മലയോരത്തെ നിരത്തുകളിലൂടെ ഇപ്പോൾ ചീറിപ്പായുന്നത് അത്യാഢംബര വാഹനങ്ങൾ. നാടുകാണാനെത്തുന്നവർ, ലംബോർഗിനിയിലും ബിഎംഡബ്ല്യൂവിലും ഒക്കെയാണ്‌ വന്നിറങ്ങുന്നതെന്ന്‌ മലയോരത്തെ പെട്ടിക്കടക്കാർ പറയുന്നു. വളവും തിരിവുമുണ്ടെങ്കിലും മുഖം നോക്കാൻ പറ്റുന്ന തരം ഹൈടെക്ക്‌ റോഡാണ്‌ എവിടെയും. കാലം വരുത്തിയ മാറ്റത്തിന്റെ പാതയിൽ നിസാന്‍ പെട്രോളിന്റെ പുതുപുത്തന്‍ മോഡലായ നിസ്മോ മുതല്‍ ലാൻഡ്‌ റോവർ ഡിസ്‌കവറി, ഡിഫന്റര്‍, ബിഎംഡബ്ല്യു, ലംബോര്‍ഗിനി, മെഴ്സിഡന്‍സ് ബെന്‍സ് തുടങ്ങിയ കാർ രാജാക്കന്മാര്‍ നിറയുകയാണ്‌. അവ നാടിന്റെ വികസനകുതിപ്പിന്റെ നേര്‍ക്കാഴ്ചയാവുകയാണ്. 10 വര്‍ഷം മുമ്പ് കുണ്ടും കുഴിയും നിറഞ്ഞ് തോടുകളായിരുന്നു ഇവിടത്തെ റോഡുകൾ. ഇന്ന് വിദേശരാജ്യങ്ങളെ വെല്ലുന്ന മനോഹരപാതകളായി മാറിയപ്പോള്‍ പുതുതലമുറ തങ്ങള്‍ക്ക് കിട്ടിയ സൗകര്യത്തെ ഫലവത്തായി ഉപയോഗിക്കുന്നു. ദുബായ്‌ മറൈന്‍ മേഖലയില്‍ ബിസിനസ് ചെയ്യുന്ന ആലക്കോട് കൊട്ടയാട് കവല സ്വദേശി നിജേഷ് തങ്കപ്പൻ അക്കാര്യം ചൂണ്ടിക്കാണിക്കുകയും ചെയ്‌തു. ‘‘ഞങ്ങളുടെ പുത്തന്‍ നിസാന്‍ പെട്രോള്‍ നിസ്മോ കാറുമായി വീടിന്റെ പാലുകാച്ചലിന്‌ രണ്ടാഴ്ച മുമ്പാണ് കുടുംബസമേതം നാട്ടിലെത്തിയത്‌. ദുബായില്‍ എങ്ങനെ വാഹനം ഓടിക്കുന്നോ അതേരൂപത്തില്‍ ഇവിടെയും കൈകാര്യം ചെയ്യാന്‍ പറ്റി. ഇച്ഛാശക്തിയുള്ള ഭരണനേതൃത്വം, പശ്ചാത്തല വികസനത്തില്‍ ദീര്‍ഘവീക്ഷണത്തോടെ ഇടപെട്ടതാണ് നമ്മുടെ നാടിന്റെ മുഖച്ഛായ മാറ്റിയത്’’– നിജേഷ് പറഞ്ഞു. യാത്രാ സൗകര്യങ്ങള്‍ വര്‍ധിച്ചതോടെ ട‍ൗണിലെ തിരക്കുകള്‍ ഉപേക്ഷിച്ച് മലയോരത്തിന്റെ ഭംഗി കാണാനും ഡ്രൈവിങ്ങിലെ സുഖം ആസ്വദിക്കാനുമായി മലയോര ഹൈവേയിൽ എത്തുന്നവര്‍ നിരവധിയാണ്. ഇവരെ പ്രതീക്ഷിച്ച് റോഡരികിലായി തട്ടുകടകളും വഴിയോര കച്ചവടസ്ഥാപനങ്ങളും നിറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

V D Satheesan VEH Global

01

print edition അഴിമതി ഫയലിന്‌ ഓവർ സ്‌പീഡ്; ധന, നിയമ വകുപ്പുകൾ കാണാത്തത്‌ ദുരൂഹം
Paravur Taluk Hospital medical negligence Abdul Jabbar protest

02

print edition മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ചികിത്സാപിഴവ്: കാൽ നഷ്‌ടമായ അബ്‌ദുൾ ജബ്ബാർ സമരം തുടങ്ങി
Flemy Abraham with bjp leaders

03

print edition ഇരട്ടനഗരം പദ്ധതി സംശയമുനയിൽ; ഒ‍ൗദ്യോഗിക ചർച്ചയിൽ വിവാദ ഇടനിലക്കാരൻ
Sabarimala opening day pilgrim rush

04

print edition ആദ്യദിനം 
തീർഥാടകപ്രവാഹം; ഒരുക്കങ്ങളിൽ ഏകോപനമില്ല
Haritha Karma Sena Alakkode

05

print edition പൊന്നിനേക്കാൾ തിളങ്ങുന്നു ഹരിതകർമസേന; പ്ലാസ്‌റ്റിക്കിൽനിന്ന്‌ കിട്ടിയത്‌ അഞ്ചേമുക്കാൽ പവൻ
deshabhimani section

Recommended

Deshabhimani
Home