ad
Deshabhimani

സ്‌മരണയിൽ ജ്വലിച്ച്‌ രക്തസാക്ഷികൾ

കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കൂത്തുപറമ്പിൽ നടന്ന റാലി. സംസ്ഥാന പ്രസിഡന്റ്  വി വസീഫ് , സെക്രട്ടറി  വി കെ സനോജ് എന്നിവർ മുൻ നിരയിൽ

കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കൂത്തുപറമ്പിൽ നടന്ന റാലി. സംസ്ഥാന പ്രസിഡന്റ് വി വസീഫ് , സെക്രട്ടറി വി കെ സനോജ് എന്നിവർ മുൻ നിരയിൽ

avatar
സ്വന്തം ലേഖകൻ

Published on Nov 26, 2025, 02:00 AM | 1 min read

കൂത്തുപറന്പ്‌

ഇതിഹാസ സമാനമായ മഹാസമരത്തിന്റെ സ്‌മരണയിൽ ജ്വലിച്ച് പോരാട്ട ഭൂമി. അനശ്വരരായ കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്മരണക്ക് മുന്നിൽ ആയിരങ്ങൾ പ്രണാമം അർപ്പിച്ചു. 31ാമത്‌ കൂത്തുപറന്പ്‌ രക്തസാക്ഷി വാർഷിക ദിനത്തിൽ കെ കെ രാജീവൻ, കെ വി റോഷൻ, വി മധു, സി ബാബു, ഷിബുലാൽ, പുഷ്‌പൻ എന്നിവരുടെ ഓർമയിൽ ആയിരങ്ങൾ കൂത്തുപറന്പിൽ സംഗമിച്ചു. ദിനാചരണത്തോടനുബന്ധിച്ച്‌ തൊക്കിലങ്ങാടി കേന്ദ്രീകരിച്ച്‌ യുവജന പ്രകടനവും കൂത്തുപറന്പ്‌ ട‍ൗൺസ്‌ക്വയറിൽ പൊതുസമ്മേളനവും ചേർന്നു. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചനയുമുണ്ടായി. അനുസ്‌മരണ സമ്മേളനം സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്‌തു. എം സുരേന്ദ്രൻ , എം സുകുമാരൻ, ഷിബിന, മിഥുൻ, സി പി അജേഷ്, എ പി ശ്യാംജിത്ത് തുടങ്ങിയവർ സംസാരിച്ചു. വി ഷിജിത്ത്‌ സ്വാഗതം പറഞ്ഞു. രക്തസാക്ഷി പുഷ്‌പനെക്കുറിച്ച് രക്തസാക്ഷി ധീരജ് രാജേന്ദ്രന്റെ അച്ഛൻ രാജേന്ദ്രൻ എഴുതിയ കവിത പുഷ്പന്റെ സഹോദരൻ പ്രകാശന് നൽകി പ്രകാശിപ്പിച്ചു. വെടിയേറ്റ്‌ വീണ സ്ഥലങ്ങളിൽനിന്ന്‌ കൊളുത്തിയ ദീപശിഖകൾ നൂറുകണക്കിന്‌ അത്‌ലറ്റുകളുടെ അകന്പടിയോടെയാണ്‌ സമാപനസമ്മേളന നഗരിയിലെത്തിച്ചത്‌. രക്തസാക്ഷി ഷിബുലാൽ വെടിയേറ്റുവീണ സ്ഥലത്തുനിന്ന്‌ സിപിഐ എം ഏരിയ സെക്രട്ടറി എം സുകുമാരൻ കൊളുത്തിയ ദീപശിഖ ടി മിഥുനും മധു വെടിയേറ്റുവീണ സ്ഥലത്തുനിന്ന്‌ മുതിർന്ന നേതാവ്‌ ടി ബാലൻ കൊളുത്തിയ ദീപശിഖ കെ ഷിബിനയും ഏറ്റുവാങ്ങി. ബാബു വെടിയേറ്റുവീണ സ്ഥലത്തുനിന്ന്‌ കെ ലീല കൊളുത്തിയ ദീപശിഖ അജേഷ് സി പിയും പുഷ്പൻ വെടിയേറ്റ് വീണ സ്ഥലത്തുനിന്ന്‌ എൻ കെ ശ്രീനിവാസൻ കൊളുത്തിയ ദീപശിഖ ശ്യാംജിത്ത് എ പിയും കെ കെ രാജീവൻ വെടിയേറ്റ് വീണ സ്ഥലത്തുനിന്ന്‌ കെ ധനഞ്ജയൻ കൊളുത്തിയ ദീപശിഖ നജീർ എം കെയും കെ വി റോഷൻ വെടിയേറ്റുവീണ സ്ഥലത്തുനിന്ന്‌ അമ്മ നാരായണി കൊളുത്തിയ ദീപശിഖ മുഹമ്മദ്‌ ഫായിസ് അരൂൾ ഏറ്റുവാങ്ങി. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home