Deshabhimani

ഐഎപി മാതൃകാ അങ്കണവാടി പദ്ധതി തുടങ്ങി

ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് മാതൃകാ അങ്കണവാടി പ്രോജക്ട്‌ സംസ്ഥാനതല ഉദ്ഘാടനം 
സംസ്ഥാന പ്രസിഡന്റ്‌  ഡോ. എം കെ നന്ദകുമാർ നിർവഹിച്ചപ്പോൾ
വെബ് ഡെസ്ക്

Published on Apr 24, 2026, 02:30 AM | 1 min read

കണ്ണൂർ

ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) സംസ്ഥാന സമിതിയുടെ മാതൃകാ അങ്കണവാടി പദ്ധതിയായ ‘സ്നേഹവർണം’ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ മൈതാനപ്പള്ളി അങ്കണവാടിയിൽ സംസ്ഥാന പ്രസിഡന്റ്‌ ഡോ. എം കെ നന്ദകുമാർ ഉദ്ഘാടനംചെയ്തു. ഐഎപി സംസ്ഥാന കോ ഓഡിനേറ്റർ ഡോ. രഞ്ജിത്ത് കുമാർ അധ്യക്ഷനായി. ഡോ. സലീം പി എം വടകര, ഡോ. സുൽഫിക്കർ അലി, ഡോ. പത്മനാഭ ഷേണായി, ഡോ. അജിത്ത് സുഭാഷ്, ഡോ. ശ്വേതാ ബി നായർ, ഡോ. മൃദുല ശങ്കർ, പ്രേംരാജ് കൃഷ്ണരാജ്, സി എ ബിന്ദു എന്നിവര്‍ സംസാരിച്ചു. അങ്കണവാടി കുട്ടികളിലെ വളർച്ച, വികാസം, പോഷകാഹാരം, ബുദ്ധിപരമായ നൈപുണത എന്നിവ ലക്ഷ്യമാക്കിയാണ് ഐഎപി സംസ്ഥാന മോഡൽ അങ്കണവാടി പ്രോജക്ട് മുഴുവൻ അങ്കണവാടികളിലും നടപ്പാക്കുന്നത്. ഐസിഡിഎസ്, റോട്ടറി ഇന്റർനാഷണൽ എന്നിവരുമായി സഹകരിച്ചാണ് ഐഎപി പദ്ധതി നടപ്പാക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home