Deshabhimani

അഭിജീത് ദിപ്കെ അറസ്റ്റിൽ; നടപടി അജ്ഞാതകേന്ദ്രത്തിൽ കസ്റ്റഡിയിൽവെച്ചശേഷം

Abhijeet Dipke

അഭിജീത് ദിപ്കെ

വെബ് ഡെസ്ക്

Published on Oct 17, 2026, 06:33 AM | 1 min read

ന്യൂ‍ഡൽഹി: തിരം​ഗാ റാലിയിൽ പങ്കെടുക്കാൻ പോകവെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് അജ്ഞാതകേന്ദ്രത്തിൽ പാർപ്പിച്ച സിജെപി സ്ഥാപകൻ അഭിജീത് ദിപ്കയെ അറസ്റ്റ് ചെയ്തു. മണിക്കൂറുകളായി കസ്റ്റഡിയിൽവെച്ചശേഷമാണ് ശനി രാവിലെ അഭിജീതിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ക്രമസമാധാനപ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചതിന് അഭിജീതിനെതിരെ കേസെടുത്തു. സിജെപി നിയമവിഭാ​ഗമാണ് ഇക്കാര്യം പുറത്തുവിട്ടത്.





വെള്ളി വൈകുന്നേരം അഞ്ച് മണിയോടെയാണ് വീട്ടില്‍ നിന്ന് ഇറങ്ങിയയുടന്‍ പൊലീസ് അഭിജീതിനെ കസ്റ്റഡിയിലെടുത്തത്. ശനി രാവിലെതന്നെ അഭിജീതിനെ കോടതിയിൽ ഹാജരാക്കും. എന്നാൽ അഭിജീത് എവിടെയെന്ന് പൊലീസ് ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. കസ്റ്റഡിയിലെടുത്ത ഐസ പ്രസിഡന്റ് നേഹ ബോറയെ വിട്ടയച്ചു.


മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ്‌ കുമാര്‍ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട പ്രക്ഷോഭത്തിന്റെ ഭാഗമായാണ് രാജ്യ തലസ്ഥാനത്ത് തിരംഗാ റാലി നടത്തുമെന്ന് സിജെപിയും ഇടതുപക്ഷ സംഘടനകളും പ്രഖ്യാപിച്ചത്. സേനകളുടെ അടിച്ചമർത്തൽ അതിജീവിച്ച് റാലിയില്‍ പതിനായിരങ്ങള്‍ അണിചേര്‍ന്നു. കൊണാട്ട്‌ പ്ലേസിലെ സെൻട്രൽ പാർക്കിൽ പ്രക്ഷോഭകർ ഒത്തുചേർന്നു. ഇടതുപക്ഷ എംപിമാരും റാലിക്ക്‌ കരുത്തുപകർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home