Deshabhimani

മുതലയെ പിടിച്ച പ്രധാനമന്ത്രിക്ക്‌ 
പാറ്റകളെ പേടി: പ്രകാശ് രാജ്

Prakash Raj.jpg

ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മാനവീയം വീഥിയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ പ്രകാശ് രാജ് അംബേദ്കറുടെയും ഭഗത് സിങ്ങിന്റെയും ചിത്രം ഉയർത്തിയപ്പോൾ

വെബ് ഡെസ്ക്

Published on Oct 17, 2026, 06:40 AM | 1 min read

തിരുവനന്തപുരം: ചെറുപ്പത്തിൽ മുതലയെ പിടിച്ചെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോൾ പാറ്റകളെ ഭയക്കുകയാണെന്ന് നടൻ പ്രകാശ് രാജ്. കളക്ടീവ് ഫോർ ഡെമോക്രസിയുടെ നേതൃത്വത്തിൽ മാനവീയം വീഥിയിൽ നടന്നുവരുന്ന ജന്തർമന്തർ പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ദേശീയപതാകയുമായി തെരുവിലിറങ്ങുന്ന യുവതലമുറയെ കസ്റ്റഡിയിലെടുത്ത് വേട്ടയാടുകയാണ്. ഗ്യാനേഷ് കുമാറിനെ ജനകീയ കോടതിക്കുമുന്നിൽ കൊണ്ടുവരൂ. ഞങ്ങൾക്ക് അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കാനുണ്ട്. ഇതൊരു രാഷ്ട്രീയ പാർടിയോടുമുള്ള പോരാട്ടമല്ല. ഈ രാജ്യത്തെ ജനങ്ങൾക്കായുള്ള പോരാട്ടമാണ്. എന്നാൽ, മോദിയും അമിത്‌ ഷായും പേടിച്ച് വിറച്ചിരിക്കുകയാണ്.


ഞങ്ങളുടെ രക്തത്തിൽ ഗാന്ധിയും ഭഗത് സിങ്ങും അംബേദ്‌ക്കറുമാണുള്ളത്. ഗ്യാനേഷ്‌ കുമാറിനെ സംരക്ഷിക്കുന്നത് അദ്ദേഹം എന്തൊക്കെയോ ചെയ്തുതന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഇന്ത്യയെ സൃഷ്ടിക്കാനുള്ള ഉത്തരവാദിത്വം യുവാക്കളുടെ കൈയിലാണ്.


ഇനിയെങ്കിലും അമിത് ഷാ മൗനം വെടിയണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കെഎസ്എഫ്ഡിസി ചെയർമാൻ പ്രേംകുമാർ, ഭാഗ്യലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.


പ്രതിഷേധം തടസ്സപ്പെടുത്താൻ പൊലീസ്‌ ശ്രമം


തിരുവനന്തപുരം: മാനീവിയം വീഥിയിൽ ജന്തർമന്തർ പ്രതിഷേധ പരിപാടിയിൽ മൈക്ക്‌ സെറ്റ്‌ പിടിച്ചെടുക്കാൻ പൊലീസ്‌ ശ്രമം. വേദിയിൽ കടന്നുകയറിയാണ്‌ മൈക്ക്‌ പിടിച്ചെടുക്കാൻ ശ്രമിച്ചത്‌. പരിപാടിക്ക്‌ കോർപറേഷന്റെ അനുമതിയില്ലെന്ന ന്യായം ഉയർത്തിയായിരുന്നു പൊലീസ് നടപടി.


ശക്തമായ പ്രതിഷേധം ഉയർന്നതോടെ പൊലീസിന്‌ പിന്മാറേണ്ടിവന്നു. ബിജെപിക്കാരായ കോർപറേഷൻ ഭരണ നേതൃത്വത്തിന്റ ആവശ്യം നടപ്പാക്കാൻ സംസ്ഥാന പൊലീസ്‌ മത്സരിക്കുന്നുവെന്ന ആക്ഷേപവും ഉയർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home