ബാലസംഘം തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്ന്

കിളിമാനൂർ: ബാലസംഘം ജില്ലാ സമ്മേളനത്തിന് കിളിമാനൂരിൽ ശനിയാഴ്ച തുടക്കമാകും. എൻ മോഹനപ്രസാദ്, രാമലക്ഷ്മണൻ നഗറിൽ (കിളിമാനൂർ ടൗൺ ഹാൾ) രാവിലെ 10ന് എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ആർ ജെ ആമിന അധ്യക്ഷയാകും.
ജില്ലയിൽ ബാലസംഘത്തിന്റെ 1732 യൂണിറ്റുകളിൽനിന്നായി 69000 അംഗങ്ങളെ പ്രതിനിധീകരിച്ച് 12 ഏരിയകളിലെ തെരഞ്ഞെടുക്കപ്പെട്ട 200 പ്രതിനിധികളും 60 ജില്ലാ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 260 പേർ സമ്മേളനത്തിന്റെ ഭാഗമാകും.
സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോളർ സ്കേറ്റിങ്, ചിത്രരചന, ക്വിസ്, ഷൂട്ടൗട്ട്, സൈക്കിൾ റൈസിങ് എന്നിവ സംഘടിപ്പിച്ചു.
വിവിധ സബ് കമ്മിറ്റി, ജില്ലാ കമ്മിറ്റി, സംസ്ഥാന സമ്മേളന പ്രതിനിധികൾ എന്നിവയുടെ തെരഞ്ഞെടുപ്പ് നടക്കും. ഞായർ വൈകിട്ട് നാലിന് കുട്ടികളുടെ റാലിക്കുശേഷം ടി നാരായണൻ, ആലിന്തറ കൃഷ്ണപിള്ള നഗറിൽ പൊതുസമ്മേളനം നടക്കും. ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് ഉദ്ഘാടനം ചെയ്യും.








0 comments