Deshabhimani

പുതുവെട്ടത്തെ പുണരാനൊരുങ്ങി

ബാലസംഘം ജില്ലാ സമ്മേളനത്തിന്‌ തുടക്കം

ബാലസംഘം ജില്ലാസമ്മേളനം കല്യാശേരി പിസിആർ ബാങ്ക് ഓഡിറ്റോറിയത്തിൽ പ്രൊഫ. സി രവീന്ദ്രനാഥ്  ഉദ്ഘാടനം ചെയ്യുന്നു

ബാലസംഘം ജില്ലാസമ്മേളനം കല്യാശേരി പിസിആർ ബാങ്ക് ഓഡിറ്റോറിയത്തിൽ പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 11, 2026, 02:00 AM | 1 min read

കല്യാശേരി

പ്രകൃതിയെ അറിഞ്ഞും ശാസ്ത്രത്തെ പ്രണയിച്ചും യുക്തിചിന്തയിലൂടെ വളരാനുമുള്ള ആഹ്വാനമുയർത്തി ബാലസംഘം ജില്ലാസമ്മേളനത്തിന് കല്യാശേരി പിസിആർ ബാങ്ക് ഓഡിറ്റോറിയത്തിൽ തുടക്കമായി. മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 18 ഏരിയകളിൽ നിന്നായി 330 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഞായറാഴ്ച സമാപിക്കും. ബാലസംഘം ജില്ലാ പ്രസിഡന്റ് കെ സൂര്യപതാക ഉയർത്തി. കെ സൂര്യ, അമൽ പ്രേം, ദർശന സനോജ്, കെ വി ഹൃതിൻ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. കെ വി ആദിത്ത് (മിനുട്സ്), ദേവിക എസ് ദേവ് (പ്രമേയം ) പി കെ അർച്ചിത (ക്രഡൻഷ്യൽ), കെ പ്രജിത്‌ (രജിസ്ട്രേഷൻ) എന്നിവർ കൺവീനർമാരായി കമ്മിറ്റികളും പ്രവർത്തിക്കുന്നു. സംസ്ഥാന സെക്രട്ടറി ഡി എസ് സന്ദീപ്, പ്രസിഡന്റ്‌ പ്രവിഷപ്രമോദ്, ജോ. സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, ടി വി രാജേഷ്, എം പ്രകാശൻ, ടി കെ നാരായണദാസ്, പി കെ നിഷാന്ത്, പി വി ഗോപിനാഥ്, കെ നാരായണൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ പി ഗോവിന്ദൻ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home