Deshabhimani

ഇടത്തോട്ടാണ്‌ നടുവിൽ

രാജേഷ് മാത്യു ഉദയഗിരി പഞ്ചായത്തിലെ പുനരധിവാസ മേഖലയായ ചീക്കാട്ട്‌ വോട്ടഭ്യര്‍ഥിക്കുന്നു

രാജേഷ് മാത്യു ഉദയഗിരി പഞ്ചായത്തിലെ പുനരധിവാസ മേഖലയായ ചീക്കാട്ട്‌ വോട്ടഭ്യര്‍ഥിക്കുന്നു

avatar
ന‍ൗഷാദ്‌ നടുവിൽ

Published on Nov 27, 2025, 03:00 AM | 1 min read

നടുവിൽ യുഡിഎഫിന്റെ ഉറച്ച പ്രദേശമെന്ന് അറിയപ്പെടുന്ന ജില്ലാ പഞ്ചായത്ത്‌ നടുവില്‍ ഡിവിഷന്‍ പിടിച്ചെടുക്കാന്‍ ഇടതുപക്ഷം ഇക്കുറി രംഗത്തിറക്കിയത് രാജേഷ് മാത്യു പുതുപ്പറമ്പിലിനെ. കോൺഗ്രസ്‌ എസ്‌ നേതാവും മലയോരത്തിനാകെ സുപരിചിതനുമായ രാജേഷ് ഇത്തവണ നടുവിലിൽ അത്ഭുതം സൃഷ്ടിക്കും. കോണ്‍ഗ്രസ് എസ് മുന്‍ ജില്ലാ ജനറൽ സെക്രട്ടറി പരേതനായ മാത്യു പുതുപ്പറമ്പിലിന്റെ മകനായ രാജേഷിനെ മലയോരത്തിന്‌ പരിചയപ്പെടുത്തേണ്ടതില്ല. ദീര്‍ഘകാലം കെഎസ്‌യു എസ് ജില്ലാ പ്രസിഡന്റായും സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. തേർത്തല്ലി എരുവാട്ടി സ്വദേശിയായ രാജേഷ് മാത്യു കർഷക കോൺഗ്രസ് എസ് സംസ്ഥാന സെക്രട്ടറിയും കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറിയുമാണ്. ഗ്രന്ഥശാല പ്രവർത്തകനും സഹകാരിയുമായ ഇദ്ദേഹം തടിക്കടവ് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമാണ്. ഉദയഗിരി, നടുവില്‍ പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും ആലക്കോട് പഞ്ചായത്തിലെ നെല്ലിപ്പാറ, കുട്ടാപ്പറമ്പ്, കാപ്പിമല, ഒറ്റത്തൈ, പരപ്പ, മൂന്നാംക്കുന്ന്. എരുവേശ്ശി പഞ്ചായത്തിലെ കുടിയാന്മല, ചെറിയ അരീക്കാമല, നെല്ലിക്കുറ്റി, വെമ്പുവ, വളയംകുണ്ട്, ചെമ്പേരി, ഇടമന, രത്നഗിരി, കൊക്കമുള്ള്, ചപ്പാരപ്പടവ് പഞ്ചായത്തിലെ കരുണാപുരം വാര്‍ഡുകളാണ് നടുവില്‍ ഡിവിഷന് കീഴില്‍. പ്രദേശത്തെ മുഴുവന്‍ ടൗണുകളിലും വ്യാപാര സ്ഥാപനങ്ങളിലും ചെറുകിട വ്യവസായ കേന്ദ്രങ്ങളിലും വാര്‍ഡ് കണ്‍വന്‍ഷനുകളിലും എത്തി വോട്ടര്‍മാരെ നേരില്‍ കാണുകയും വോട്ടഭ്യര്‍ഥിക്കുകയും ചെയ്താണ് രാജേഷ് മാത്യു ഒന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചത്. പൊതുപര്യടനവും തുടങ്ങി. കോണ്‍ഗ്രസ്സിലെ തമ്മില്‍ തല്ലും ഗ്രൂപ്പ് പോരും എംഎല്‍എയുടെ സ്വന്തക്കാരനെ ഉളിക്കലില്‍നിന്നിറക്കി ഇവിടെ സ്ഥാനാര്‍ഥിയാക്കിയതിലുള്ള പോരും നാള്‍ക്കുനാള്‍ മുറുകി. ഇറക്കുമതി സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്നാണ് വലിയ വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും പറയുന്നത്. കോൺഗ്രസ്‌ എസ്‌ നേതാവും മലയോരത്തിനാകെ സുപരിചിതനുമായ രാജേഷ് ഇത്തവണ നടുവിലിൽ അത്ഭുതം സൃഷ്ടിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

V D Satheesan VEH Global

01

print edition അഴിമതി ഫയലിന്‌ ഓവർ സ്‌പീഡ്; ധന, നിയമ വകുപ്പുകൾ കാണാത്തത്‌ ദുരൂഹം
Paravur Taluk Hospital medical negligence Abdul Jabbar protest

02

print edition മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ചികിത്സാപിഴവ്: കാൽ നഷ്‌ടമായ അബ്‌ദുൾ ജബ്ബാർ സമരം തുടങ്ങി
Flemy Abraham with bjp leaders

03

print edition ഇരട്ടനഗരം പദ്ധതി സംശയമുനയിൽ; ഒ‍ൗദ്യോഗിക ചർച്ചയിൽ വിവാദ ഇടനിലക്കാരൻ
Sabarimala opening day pilgrim rush

04

print edition ആദ്യദിനം 
തീർഥാടകപ്രവാഹം; ഒരുക്കങ്ങളിൽ ഏകോപനമില്ല
Haritha Karma Sena Alakkode

05

print edition പൊന്നിനേക്കാൾ തിളങ്ങുന്നു ഹരിതകർമസേന; പ്ലാസ്‌റ്റിക്കിൽനിന്ന്‌ കിട്ടിയത്‌ അഞ്ചേമുക്കാൽ പവൻ
deshabhimani section

Recommended

Deshabhimani
Home