ad
Deshabhimani

മടിച്ച്‌ മടിച്ച്‌ മഴ, മെലിഞ്ഞുണങ്ങി ഇരിട്ടിപ്പുഴ

ജലനിരപ്പ്‌ ആശങ്കാജനകമായി താഴ്‌ന്ന ഇരിട്ടിപ്പുഴയുടെ കല്ലുമുട്ടി ഗ്രാമന്യായാലയം പരിസരത്തുനിന്നുള്ള ദൃശ്യം
വെബ് ഡെസ്ക്

Published on Jun 18, 2026, 03:00 AM | 1 min read

ഇരിട്ടി ഇടവപ്പാതി പിന്നിട്ട്‌ മിഥുനം പിറന്നിട്ടും മഴ മടിച്ചുനിൽക്കുന്നതിനാൽ ഇരിട്ടിപ്പുഴയൊഴുക്കിൽ ആശങ്ക. കാലവർഷത്തുടക്കത്തിൽ പ്രകടമാവേണ്ടുന്ന ജലസമൃദ്ധി പുഴയിലില്ല. വേനൽക്കാലത്തിന്റെ മട്ടിലാണ്‌ പുഴയിലെ ഒഴുക്ക്‌. മണൽക്കൂനകളും പുഴമുട്ടികളും ചരൾ അട്ടികളും തെളിഞ്ഞ്‌ കാണുന്ന മട്ടിൽ പുഴയുടെ അടിത്തട്ട്‌ വരെ വെള്ളം ഇല്ലാത്ത അവസ്ഥയാണ്‌. കല്ലുമുട്ടിയിൽ മൂന്ന്‌ നേർത്ത ചാലുകളായാണ്‌ ഒഴുക്ക്‌. ഇരിട്ടി പൊലീസ്‌ സ്‌റ്റേഷൻ പരിസരത്തെത്തുന്പോൾ ആറളം പുഴയുമായി സംഗമിക്കുന്ന പ്രധാന കേന്ദ്രവും കടവുകളുമാണ്‌. ഇ‍ൗ പ്രദേശത്തും പുഴ മൂന്നായി മുറിഞ്ഞൊഴുകുന്ന നിലയിൽ ഒഴുക്ക്‌ തീർത്തും ദുർബലമാണ്‌. മഴ കനത്താൽ രണ്ടോ മൂന്നോ ദിവസങ്ങൾക്കകം ജലസമൃദ്ധിയുടെ ഒഴുക്കും കരുത്തും വീണ്ടെടുത്ത്‌ ഇരുകരകൾ മുട്ടുന്ന തരത്തിൽ പുഴ കുതിക്കുമെങ്കിലും ഇത്തവണ മഴക്കുറവ്‌ പഴശ്ശി പദ്ധതിയുടെ മുഖ്യ കൈവഴിയായ ഇരിട്ടിപ്പുഴയിൽ പ്രകടം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home