വരുമാനം ലഭിക്കുമെന്ന് ഉറപ്പില്ല നിർദിഷ്ട മൈസൂരു–കുശാൽനഗർ റെയിൽപദ്ധതി ഉപേക്ഷിച്ചു

മനോഹരൻ കെെതപ്രം
Published on Jan 22, 2026, 03:00 AM | 1 min read
കുശാൽനഗർ (കർണാടകം) ദീർഘകാലമായി റെയിൽവേയുടെ പരിഗണനയിലുള്ള നിർദിഷ്ട മൈസൂരു–കുശാൽനഗർ റെയിൽപദ്ധതി റെയിൽവേ ബോർഡ് ഉപേക്ഷിച്ചു. മുതൽമുടക്കിന് അനുസരിച്ചുള്ള വരുമാനം ലഭിക്കില്ലെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പദ്ധതി ഉപേക്ഷിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. 87.2 കിലോമീറ്റർ ദൂരമത്തിൽ മൈസൂരു–കുശാൽനഗർ റുട്ടിൽ പുതിയ റെയിൽപ്പാത വരുന്നതോടെ കുടക് ജില്ലയിലേക്കും ഭാവിയിൽ പാത നീട്ടിക്കിട്ടിയേക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങൾ. സമഗ്രപഠനത്തിനുശേഷം പാത ലാഭകരമാവില്ലെന്ന് കണ്ടെത്തിയതിനാലാണ് പദ്ധതി ഉപക്ഷേിക്കുന്നതെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ മൈസൂരു ഡിവിഷൻ കമേർഷ്യൽ മാനേജർ ഗിരീഷ് ധർമരാജ് കാലെഗൊണ്ട അറിയിച്ചു. പദ്ധതി ഉപേക്ഷിക്കുന്നതോടെ കുടകിലേക്ക് റെയിൽപാതയെന്ന പ്രതീക്ഷയ്‌ക്ക് മങ്ങലേറ്റു. നിർദിഷ്ട പാതയ്‌ക്ക് 1379 ഏക്കർ സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നാണ് നേരത്തെ കണ്ടത്. സ്ഥലവില അടക്കം 1800 കോടി രൂപയാണ് മൈസൂരു–കുശാൽനഗർപാത നിർമിക്കാൻ നേരത്തെ കണക്കാക്കിയത്. 2018–19ലാണ് പദ്ധതിക്ക് തത്വത്തിൽ അംഗീകാരം ലഭിച്ചത്.










0 comments