ad
Deshabhimani

ആയുർവേദ ചികിത്സാരംഗത്ത് കേരളം രാജ്യത്തിന് 
മാതൃക: മന്ത്രി വീണാ ജോർജ്

കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ ഓപ്പൺ എയർ സ്റ്റേജിന്റെ ഉദ്ഘാടനം   ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു

കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ ഓപ്പൺ എയർ സ്റ്റേജിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു

avatar
സ്വന്തം ലേഖകൻ

Published on Aug 12, 2025, 02:00 AM | 1 min read

പരിയാരം

ആയുർവേദ ചികിത്സാരംഗത്ത് ഗുണമേന്മ ഉറപ്പുവരുത്താൻ സംസ്ഥാനം നടത്തുന്ന പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. പരിയാരത്തെ കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിന്റെയും ഓപ്പൺ എയർ സ്റ്റേജിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ആയുർവേദ ചികിത്സാരംഗത്ത് അക്രഡിറ്റേഷൻ സമ്പ്രദായം കൊണ്ടുവന്ന് 250 എൻഎബിഎച്ച് അക്രഡിറ്റഡ് ആയുഷ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമായി മാറാൻ കേരളത്തിന് കഴിഞ്ഞു. ആയുർവേദ മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകിയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു . എം വിജിൻ എംഎൽഎ അധ്യക്ഷനായി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണൻ, കടന്നപ്പള്ളി-–പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി സുലജ, ജില്ലാപഞ്ചായത്തംഗം തമ്പാൻ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തംഗം സി ഐ വത്സല , കടന്നപ്പള്ളി– - പാണപ്പുഴ പഞ്ചായത്ത് അംഗം വി എ കോമളവല്ലി, കെസിസിപിഎൽ ചെയർമാൻ ടി വി രാജേഷ്, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ടി ഡി ശ്രീകുമാർ, ഗവ. ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. പി ആർ ഇന്ദുകല, ഔഷധി ബോർഡ് അംഗം കെ പത്മനാഭൻ, തലശേരി പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സി. എൻജിനിയർ ഷാജി തയ്യിൽ, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ സി അജിത് കുമാർ, ആയുർവേദ കോളേജ് സൂപ്രണ്ട് ഡോ. വി കെ വി ബാലകൃഷ്ണൻ, പി ടി എ പ്രസിഡന്റ് സുലൈമാൻ, ലേഡീസ് ഹോസ്റ്റൽ ഡെപ്യൂട്ടി വാർഡൻ ഡോ. എം പി ശ്രീലേഖ തുടങ്ങിവർ പങ്കെടുത്തു. ​ ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിന്റെ ഒന്നാം നിലയിലും രണ്ടാം നിലയിലും 19 മുറി വീതവും ഇരുനിലകളിലും പഠന ഹാളും ഇരുവശത്തുമായി ടോയ്‌ലറ്റ് ബ്ലോക്കുകളുമുണ്ട്. 771 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് പ്രവൃത്തി പൂർത്തീകരിച്ചത്. നാലുകോടി രൂപയാണ് സർക്കാർ അനുവദിച്ചത്. പത്തുലക്ഷം രൂപ ചെലവിലാണ് ഓപ്പൺ എയർ സ്റ്റേജിന്റെ പണി പൂർത്തീകരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home