ഐആർപിസിക്ക് ആധുനിക സാന്ത്വനകേന്ദ്രം സ്ഥാപിക്കും

കണ്ണൂർ
സാന്ത്വനപരിചരണവും ഫിസിയോതെറാപ്പിയും ഡയാലിസിസും ചേർന്ന ആധുനിക സൗകര്യങ്ങളോടെ വിപുലീകരിച്ച സാന്ത്വനകേന്ദ്രം സ്ഥാപിക്കാൻ ഐആർപിസി ജനറൽ ബോഡിയോഗത്തിൽ തീരുമാനം. ഭിന്നശേഷിക്കാർക്കായി സംരംഭം തുടങ്ങാനും ഹോംകെയർ പരിചരണം വിപുലീകരിച്ച് ജനകീയ പാലിയേറ്റീവ് ത്വരിതപ്പെടുത്താനും യോഗം തീരുമാനിച്ചു. തന്മയ സ്പെഷ്യല്‍ സ്കൂള്‍ വിപുലീകരിക്കും. ഒറ്റപ്പെടുന്ന വയോജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വയോജന പൊതുഇടങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സമഗ്ര പരിപാടികള്‍ക്ക് രൂപം നല്‍കാനും യോഗം തീരുമാനിച്ചു. ഐആർപിസി വാർഷികപൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഉദ്‌ഘാടനംചെയ്‌തു. എം പ്രകാശൻ അധ്യക്ഷനായി. പി ജയരാജൻ മുഖ്യപ്രഭാഷണം നടത്തി. പി ജയരാജന്‍ തന്മയ സ്പെഷ്യല്‍ സ്കൂളിന് ലഭിച്ച ഭിന്നശേഷി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ടി നയനയ്‌ക്ക് കൈമാറി. സെക്രട്ടറി കെ വി മുഹമ്മദ് അഷ്റഫ് റിപ്പോര്‍ട്ടും ട്രഷറര്‍ സി എം സത്യന്‍ കണക്കും അവതരിപ്പിച്ചു. പി പുരുഷോത്തമന്‍, ഡോ. കെ പി ബാലകൃഷ്ണ പൊതുവാള്‍, കെ സി ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വി വി പ്രീത സ്വാഗതവും പി എം സാജിദ് നന്ദിയും പറഞ്ഞു. ഐആർപിസി ഉപദേശകസമിതി ചെയര്‍മാനായി പി ജയരാജനെയും ചെയർമാനായി എം പ്രകാശനെയും ജനറൽ സെക്രട്ടറിയായി കെ വി മുഹമ്മദ് അഷ്‌റഫിനെയും തെരഞ്ഞെടുത്തു. പി എം സാജിദ് (വൈസ് ചെയർമാൻ), വി വി പ്രീത (അസിസ്‌റ്റന്റ് സെക്രട്ടറി), സി എം സത്യൻ (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.










0 comments