കണ്ണൂരിന്റെ ചുവപ്പിലേക്ക് ആവേശത്തോടെ

കാലിക്കടവ്
വികസന മുന്നേറ്റ ജാഥയെ കാസർകോട് ജില്ലാ അതിർത്തിയായ കാലിക്കടവിൽനിന്ന് കണ്ണൂരിലേക്ക് ആനയിച്ചത് വൻ ഘോഷത്തോടെ. വൈകിട്ട് ഏഴിന് പുതിയ ദേശീയപാതയിൽ കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണമൊരുക്കി. ജാഥാ ലീഡർ എം വി ഗോവിന്ദനെ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്. കതിനാവെടികളുടെ പ്രകമ്പനത്തോടെയാണ് ജാഥ കണ്ണൂർ ജില്ലയിലെ ആദ്യ സ്വീകരണകേന്ദ്രമായ പയ്യന്നൂരിലേക്ക് നീങ്ങിയത്. എൽഡിഎഫ് നേതാക്കളായ എൻ ചന്ദ്രൻ, ടി വി രാജേഷ്, എം പ്രകാശൻ, ടി ഐ മധുസൂദനൻ എംഎൽഎ, കെ പി സഹദേവൻ, സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ, പയ്യന്നൂർ നഗരസഭാ ചെയർമാൻ സരിൻ ശശി എന്നിവരും ജാഥയെ സ്വീകരിക്കാനെത്തി. കരിവെള്ളൂരിലെ യുകെജി വിദ്യാർഥി ആൻവിൻ സെയിനും ജാഥാ ലീഡർക്ക് മാലയിട്ടു.










0 comments