ad
Deshabhimani

നീറ്റ്‌ പരീക്ഷാ ക്രമക്കേട്‌: എസ്‌എഫ്‌ഐ രാപകൽ സമരം ഇന്ന്‌ സമാപിക്കും

എസ്എഫ്ഐ കണ്ണൂർ ഹെഡ്പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ രാപകൽ സമരത്തിൽ  വി ശിവദാസൻ എംപി സംസാരിക്കുന്നു
വെബ് ഡെസ്ക്

Published on Jun 18, 2026, 03:00 AM | 1 min read

കണ്ണൂർ നീറ്റ് സിബിഎസ്ഇ പരീക്ഷ ക്രമക്കേടുകൾ പരിഹരിക്കുക, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ്എഫ്ഐ കണ്ണൂർ ഹെഡ്പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ രാപകൽ സമരം കേന്ദ്ര കമ്മിറ്റിയംഗം ബിപിൻ രാജ് പായം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി പി ആദർശ് അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ശിവദാസൻ എംപി, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സ്വാതി പ്രദീപ്, കെ പി അലീഷ, ഹരി, വൈഷ്ണവ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജോയൽ തോമസ് സ്വാഗതം പറഞ്ഞു. രാപകൽ സമരം വ്യാഴാഴ്ച പകൽ 11 ന് സമാപിക്കും



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home