ad
Deshabhimani

ഇവിടെയുണ്ട് കൂത്തുപറമ്പിന്റെ മാനസപുത്രൻ

കൂത്തുപറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി കെ പ്രവീണിനെ ചോരക്കുളത്ത് സ്വീകരിക്കുന്നു                 ഫോട്ടോ: പി ദിലീപ്കുമാർ
avatar
പി ദിനേശൻ

Published on Mar 30, 2026, 02:30 AM | 2 min read

കൂത്തുപറന്പ്‌

ആന്പിലാട്‌ ചോരക്കുളം യുവജന വായനശാല ആൻഡ്‌ ഗ്രന്ഥാലയമുറ്റത്തേക്കാണ്‌ നാടൊഴുകുന്നത്‌. കൂത്തുപറന്പ്‌ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി പി കെ പ്രവീണിനെ കാണാനെത്തുന്ന ആൾക്കൂട്ടം കാണേക്കാണേ വലുതായി. റോഡരികിൽ കുരുത്തോലയും കൊടികളും. കൈക്കുടന്ന നിറയെ കൊന്നപ്പൂക്കളുമായി കുഞ്ഞ്‌ ഇഹാനും കൂടെ കുട്ടിക്കൂട്ടവും. തൊട്ടരികെ വയലോന്പ്രൻ നാണിയേടത്തിയടക്കം നിരവധി സ്‌ത്രീകൾ. ‘ക്ഷേമപെൻഷൻ മുടങ്ങാതിരിക്കാൻ എൽഡിഎഫ്‌ തന്നെ വരണ’മെന്ന കാര്യത്തിൽ നാണിയേടത്തിക്ക്‌ സംശയമൊന്നുമില്ല. പത്തുവർഷം കൂത്തുപറന്പ്‌ മണ്ഡലം കൈവരിച്ച നേട്ടങ്ങൾ യുവനേതാവ്‌ ടി മിഥുൻ എണ്ണിപ്പറയുന്നതിനിടെ സ്ഥാനാർഥിയുടെ വരവറിയിച്ചുള്ള അന‍ൗൺസ്‌മെന്റ്‌. പിന്നാലെ നിറചിരിയുമായി പി കെ പ്രവീണെത്തി. എല്ലാവരെയും നേരിൽ കണ്ട്‌ കൈകൊടുത്ത്‌, വോട്ടഭ്യർഥിച്ചു. രാധേടത്തി ഹാരമണിയിച്ചു. കെ കെ ശൈലജ ടീച്ചറും കെ പി മോഹനനും പത്ത്‌ വർഷം മണ്ഡലത്തിലുണ്ടാക്കിയ വികസനത്തുടർച്ചക്ക്‌ റാന്തൽ അടയാളത്തിൽ ഹ്രസ്വമായ വോട്ടഭ്യർഥന. ഉച്ചയ്‌ക്ക്‌ ശേഷം മൈലിപ്പറന്പിൽനിന്നാണ്‌ പൊതുപര്യടനം ആരംഭിച്ചത്‌. കുറ്റിക്കാട്‌ പൊതുജനവായനശാലയിലെ സ്വീകരണസ്ഥലത്ത്‌ എത്തുന്പോൾ സമയം മൂന്നേകാൽ കഴിഞ്ഞിരുന്നു. കൂത്തുപറന്പിലെ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ആദ്യകാല നേതാവ്‌ വി കെ ചന്തുവേട്ടൻ റോഡിലൂടെ പാലത്തുംകരയിലേക്ക്‌. വി കെ ചന്തുവേട്ടൻ സ്‌മൃതിമണ്ഡപത്തിൽ അഭിവാദ്യം അർപ്പിച്ച്‌ സ്വീകരണത്തിന്‌ നന്ദി പറഞ്ഞ്‌ പാലാപറന്പിലെത്തുന്പോൾ വീട്ടുമുറ്റത്ത്‌ അയൽക്കാരുടെ ഒത്തുചേരൽ. ലൈഫ് പദ്ധതിയിൽ വീട് ലഭിച്ച വാഴയിൽ സീനത്ത് ഉൾപ്പെടെയുള്ളവർ സ്വീകരണത്തിന്റെ മുൻനിരയിലുണ്ട്‌. ഒപ്പം ഷംസീയയും ശോഭനയും നസീമയും. സ്ഥാനാർഥി എത്തുന്പോൾ പടക്കത്തിന്‌ തീകൊളുത്താൻ കാത്തുനിൽകുന്ന ഒന്പതാംക്ലാസുകാരൻ അനുഗ്രഹ്‌ പനോളി. -----------------------------------------------------------വിദ്യാർഥി കേരളത്തിന്റെ പ്രിയപുത്രൻ കെ വി സുധീഷിന്റെ സ്‌മരണകൾ ഇരന്പുന്ന തൊക്കിലങ്ങാടിയിലെ മണ്ണിലൂടെ ആവേശപൂർവം മുന്നോട്ട്‌. കപ്പാറ മടക്കര, മംഗലോട്ട്‌ കുമാരൻപീടിക, കുവ്വപ്പാടി സ്‌മാരകം, കോട്ടയം പൊയിൽ, പൂളബസാർ, ആറാംമൈൽ ഫിനിക്‌സ്‌ ക്ലബ്‌, അഴീക്കോടൻ വായനശാല, കുന്നപ്പാടി, മുതിയങ്ങ റേഷൻ പീടിക, വേളായി, കുയ്യേരി, ചെറുവാഞ്ചേരി എന്നിവിടങ്ങളിലെ സ്വീകരണത്തിന്‌ ശേഷം രാത്രി ചന്ദ്രൻനഗറിൽ സമാപിച്ചു. വികസനവും ക്ഷേമവും അനുഭവിച്ച ജനങ്ങൾ വീണ്ടും എൽഡിഎഫ്‌ വരണമെന്ന വികാരവായ്‌പോടെയാണ്‌ ഓരോ സ്വീകരണകേന്ദ്രത്തിലേക്കും ഒഴുകിയെത്തുന്നത്‌. സ്വീകരണ കേന്ദ്രങ്ങളിൽ ജയചന്ദ്രൻ കരിയാട്‌, എ രാഘവൻ, കെ സമീർ, നാസർ കൂരാറ, യദുകൃഷ്‌ണ, കെ ബാബുരാജ്‌, എം വിനോദൻ, ആദർശ്‌ പാട്യം, കാന്പ്രത്ത്‌ വൈഷ്‌ണവ്‌, രവീന്ദ്രൻ കുന്നോത്ത്‌ എന്നിവർ സംസാരിച്ചു. എൽഡിഎഫ്‌ നേതാക്കളായ കെ ഇ കുഞ്ഞബ്ദുള്ള, എൻ ധനഞ്ജയൻ, കെ പി യൂസഫ്‌, പി കെ രാജൻ, കെ മനോഹരൻ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home