ad
Deshabhimani

സെൻസസ് ചുമതല: അധ്യാപകർ ധർണ നടത്തി

കെഎസ്‌ടിഎ നേതൃത്വത്തിൽ സ്‌റ്റേഡിയം കോർണറിൽ സംഘടിപ്പിച്ച ധർണ സംസ്ഥാന ട്രഷറർ കെ രാഘവൻ ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 18, 2026, 03:00 AM | 1 min read

കണ്ണൂർ സെൻസസ് ചുമതലയുള്ള അധ്യാപകർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുക, പകരം ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുക, അധ്യാപകരുടെ പ്രമോഷൻ, സ്ഥലമാറ്റ നടപടി വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ കെഎസ്‌ടിഎ നേതൃത്വത്തിൽ അധ്യാപകർ ജില്ലാകേന്ദ്രങ്ങളിൽ ധർണ സംഘടിപ്പിച്ചു. ധവളപത്രത്തിന്റെ മറവിൽ വിദ്യാഭ്യാസമേഖലയെ തകർക്കാനുള്ള നീക്കം അവസാനിപ്പിക്കുക, പാഠ്യപദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്മാറുക, ഗോത്രബന്ധു അധ്യാപകരെ പിരിച്ചുവിട്ട നടപടി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. സ്‌റ്റേഡിയം കോർണറിൽ സംസ്ഥാന ട്രഷറർ കെ രാഘവൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ കെ പ്രകാശൻ അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ സി സുധീർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ രഞ്ചിത്ത്, ടി രജില, കെ പി ലിഷിന, പി കെ ബിന്ദു, പി വി സുരേന്ദ്രൻ, കെ വി ദീപേഷ്, സി കെ ബിജേഷ്, സി സി നിഷാനന്ദ് , വി സ്വാതി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ സി സുനിൽ സ്വാഗതവും ജില്ലാ ട്രഷറർ വി വി വിനോദ് കുമാർ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home