ad
Deshabhimani

ആകാശം കീഴടക്കി 
എൻസിസി കേഡറ്റുകൾ

കൊച്ചിയിൽ എയർവിങ് ഫ്ലയിങ് പരിശീലനത്തിൽ പങ്കെടുത്ത തളിപ്പറന്പ്‌ മൂത്തേടത്ത്‌ ഹയർസെക്കൻഡറി സ്‌കൂളിലെ എൻസിസി കേഡറ്റുകൾ
വെബ് ഡെസ്ക്

Published on May 16, 2026, 02:30 AM | 1 min read

തളിപ്പറമ്പ്‌

വിമാനം പറത്തൽ പരിശീലനം നേടി മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിലെ എയർവിങ് എൻസിസി കേഡറ്റുകൾ. കൊച്ചി നേവൽ ബേസ് ആസ്ഥാനത്താണ് പറക്കൽ പരിശീലനം നേടിയത്‌. 17വരെ മട്ടാഞ്ചേരി ടിഡി ഹൈസ്കൂളിൽ നടക്കുന്ന എൻസിസിയുടെ വാർഷിക പരിശീലന ക്യാമ്പിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കാണ് പരിശീലനം ലഭിച്ചത്. എയർവിങ് എൻസിസിയുടെ സിലബസിന്റെ ഭാഗമായി പരിശീലനം ലഭിക്കാനും ആദ്യമായി ആകാശത്ത് പറക്കാനും കൊച്ചിയിലെ ആകാശക്കാഴ്ചകൾ കാണാനും സാധിച്ചതിന്റെ സന്തോഷത്തിലാണ്‌ കേഡറ്റുകൾ. എയർവിങ് പരിശീലനത്തിന് ഉപയോഗിക്കുന്ന സെൻ മൈക്രോലൈറ്റ് എയർക്രാഫ്റ്റിൽ കോ –പൈലറ്റ് ആയാണ് കുട്ടികൾ കൊച്ചിയുടെ ആകാശം കീഴടക്കിയത്. ടേക്ക് ഓഫ്, ലാൻഡിങ് എന്നിവയ്ക്ക് പുറമേ എയർക്രാഫ്റ്റിന്റെ മറ്റ്‌ പ്രവർത്തനങ്ങളും കോക്ക് പിറ്റിനകത്തുള്ള സംവിധാനങ്ങളും കുട്ടികൾ മനസിലാക്കി. പരിശീലനത്തിന് 3 കേരള എയർവിങ് കമാൻഡിങ് ഓഫീസർ വിങ് കമാൻഡർ സുമിത്ത് ശേഖർ, സർജന്റ് നവീൻ, സർജന്റ്‌ ശൈവം, സ്കൂൾ എൻസിസി ഓഫീസർ പി വി മിദ്‌ലജ് എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്ത കുട്ടികളെ സ്‌കൂൾ മാനേജ്‌മെന്റും സ്റ്റാഫും പിടിഎയും അനുമോദിച്ചു.​



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home