ടിടിഐ കലോത്സവം: ചക്കരക്കൽ മലബാർ ജേതാക്കൾ

റവന്യൂ ജില്ലാ ടിടിഐ കലോത്സവത്തില്‍ ഓവറോള്‍ നേടിയ മലബാര്‍ ടിടിഐ ടീം ട്രോഫിയുമായി
കണ്ണൂർ
ജില്ലാ ടിടിഐ–പിപിടിടിഐ കലോത്സവത്തിൽ ചക്കരക്കൽ മലബാർ ഐടിഇക്ക് കിരീടം. 98 പോയിന്റുമായാണ് മലബാർ ചാന്പ്യന്മാരായത്. മാതമംഗലം ഗവ. ടിടിഐക്കാണ് രണ്ടാംസ്ഥാനം. 96പോയിന്റ്. കലോത്സവം കണ്ണൂർ ശിക്ഷക് സദനിൽ ജില്ലാ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ടി ഷബ്‌ന ഉദ്‌ഘാടനംചെയ്‌തു. കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷ സോന ജയറാം അധ്യക്ഷയായി. കലോത്സവ സപ്ലിമെന്റ് ലിഷ ദീപക് പ്രകാശനംചെയ്‌തു. ശ്രീജ മഠത്തിൽ, ഇ ബീന, എ കെ വിനോദ് കുമാർ, ഹാഷിം കാട്ടാന്പള്ളി, വി ദീപ, ഡോ. പ്രമോദ് നാറാത്ത്, രേഖ കക്കാടി, എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ ഡി ഷൈനി സ്വാഗതവും എം ശിഹാബുദ്ദീൻ നന്ദിയും പറഞ്ഞു. സമാപന സമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ കെ പി താഹിർ ഉപഹാരങ്ങൾ വിതരണംചെയ്‌തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിത അധ്യക്ഷൻ പി രവീന്ദ്രൻ അധ്യക്ഷനായി. റിഷാം താണ, പി ആർ ഉദയകുമാരി, എൻ സുജിത്ത്, ഡേൊ. കെ പി ഗോപിനാഥ്, ഇസ്‌മത്തുള്ള അറയ്‌ക്കൽ എന്നിവർ സംസാരിച്ചു. കണ്ണൂർ ഡയറ്റ് പ്രിൻസിപ്പൽ ഡോ. എസ് കെ ജയദേവൻ സ്വാഗതവും കെ പി സുനൽകുമാർ നന്ദിയും പറഞ്ഞു. വിജയികൾ ഒന്നും രണ്ടും ക്രമത്തിൽ പ്രസംഗം മലയാളം–ഫഹദ് ഒ ( മലനാട് ഐ ടി ഇ തളിപ്പറമ്പ് ), ദൃശ്യ സി ഭാനു (ഗവ: ഐ ടി ഇ മെൻ കണ്ണൂർ), പദ്യം ചൊല്ലൽ മലയാളം– കെ വി ജിതിൻ ( മലനാട് ഐ ടി ഇ തളിപ്പറമ്പ്), ടി അനഘ ടി ( ഗവ: ഐ ടി ഇ മാതമംഗലം ), ലളിത ഗാനം–എൻ പി അദ്വൈത് (ഡയറ്റ് കണ്ണൂർ), എ എം നമിത (മലനാട് ഐ ടി ഇ തളിപ്പറമ്പ് ), മാപ്പിളപ്പാട്ട്– എ റെജീന ( സെൻ്റ് തെരേസാസ് ആംഗ്ളോ ഇന്ത്യൻ ടി ടി ഐ കണ്ണൂർ ) എൻ ദേവിക (ഡയറ്റ് കണ്ണൂർ ), മോണോ ആക്ട്–കെ അഥീന (ഡയറ്റ് കണ്ണൂർ) കെ എൻ ആൽഗ( മലബാർ ഐ ടി ഇ ചക്കരക്കൽ), പ്രഭാഷണം മലയാളം–കെ പി പ്രിയങ്ക ( ഐ ടി ഇ പെരിങ്ങത്തൂർ ), പി അഫ്‌സൽ ( യൂനിറ്റി ഐടിഇ മട്ടന്നൂർ ) സംഘഗാനം–ജീതി ആൻഡ് പാർട്ടി (ഗവ ഐടിഐ വിമൻ കണ്ണൂർ ) നാൻസി ജോസഫ് ആൻഡ് പാർട്ടി(സെൻ്റ് തെരേസാസ് ആംഗ്ളോ ഇന്ത്യൻ ടി ടി ഐ കണ്ണൂർ ), ലളിതഗാനം (അധ്യാപകർ)–ആർ കെ ധനഞ്ജയ്, കെ വന്ദന. കവിയരങ്ങ് (അധ്യാപകർ)– രാജേഷ് വാര്യർ (അഴീക്കോട് എച്ച്‌എസ്‌എസ് ), അജേഷ് കടന്നപ്പളളി (ഗവ: ഐ ടി ഇ മാതമംഗലം).










0 comments