ad
Deshabhimani

അഴുക്കല്ല, അഴക്‌

അഴുക്ക് തള്ളിയിരുന്ന പയഞ്ചേരിമുക്ക് വൈദ്യുതി ഭവൻ പരിസരം വൃത്തിയാക്കി  നിർമിച്ച മിനി പാർക്ക്
avatar
മനോഹരൻ കെെതപ്രം

Published on Aug 10, 2025, 03:00 AM | 2 min read

ഇരിട്ടി ഇരിട്ടിയിലെ അഴുക്കൂമൂലകളെല്ലാം ഇന്ന്​ കുഞ്ഞുകുഞ്ഞ്​ ഉദ്യാനങ്ങളാണ്​. റോഡ്​ കൈവരികളിൽ പൂക്കൾ നിറഞ്ഞ ചെടികൾ. രാത്രിയിൽ നഗരത്തെ വെളിച്ചത്തിൽപൊതിഞ്ഞ്‌ തെരുവുവിളക്കുകൾ. ജില്ലയുടെ കുടിവെള്ള സ്രോതസ്സായ പഴശ്ശി സംഭരണി വൃത്തിയാക്കാനിറങ്ങിയ ബഹുജന കൂട്ടായ്മ. കഴിഞ്ഞ പത്തുവർഷം ഇരിട്ടി അടയാളപ്പെടുത്തുന്നത്‌ വളർച്ചയുടെ സുവർണകാലഘട്ടമായി. വാതിൽപ്പടി സേവനങ്ങൾ ഡിജിറ്റൽചെയ്ത്​ നൂ‍റ്​ ശതമാനം യൂസർ ഫീ നേടിയ ഇരിട്ടി നഗരസഭക്ക്​ എഴുപതംഗ ഹരിതകർമ സേനയും കണ്ടിൻജന്റ്​ ജീവനക്കാർ അടക്കമുള്ള 21 ശുചീകരണത്തൊഴിലാളികളുമുണ്ട്. സ്വഛ്​ സർവേക്ഷൻ ദേശീയ ശരാശരിയിൽ 1736–ാം റാങ്കിൽനിന്ന്​ 250–ാം റാങ്കിലേക്ക്​ മുന്നേറിയ നഗരസഭ സിറ്റി സ്റ്റാർ റേറ്റിങ്ങിൽ ഏകനക്ഷത്ര പദവിയും ഒഡിഎഫ് ​പ്ലസ്​ സർട്ടിഫിക്കറ്റും ഇക്കുറിനേടി. ​ലൈഫിലും നമ്പർ വൺ പാവപ്പെട്ടവരുടെ വീടെന്ന സ്വപ്​നസാക്ഷാൽക്കാരത്തിന്​ നഗരസഭ ഒപ്പംനിന്നു. 181 വീടുകൾ നിർമിച്ച്​ നൽകി. 51 വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. അതിദരിദ്ര വിഭാഗത്തിലെ ഭൂമിയുള്ള 24 കുടുംബങ്ങൾക്ക്​ വീട്​ നിർമിച്ചുനൽകി. സ്ഥലവും വീടുമില്ലാത്ത അതിദരിദ്രരായ അഞ്ച്​ കുടുംബങ്ങൾക്ക്​ സ്ഥലവും വീടും അനുവദിച്ചു. അതിദാരിദ്ര്യം തുടച്ചുനീക്കാനായതും നേട്ടമായി. പത്തുവർഷത്തിനുള്ളിൽ ലൈഫിൽ 588 വീടുകൾ നഗരസഭ നിർമിച്ചുനൽകി. ​മലിനീകരണത്തിനെതിരെ ബഹുമുഖ യുദ്ധം ​മാലിന്യ സംസ്​കരണത്തിന്​ അത്തിത്തട്ട്​ പ്ലാന്റ്​ തുമ്പൂർമൂഴി പദ്ധതിയൊരുക്കി. മാലിന്യത്തിൽനിന്ന്​ ജൈവാമൃതം എന്ന പേരിൽ വളം നിർമിച്ച്​ വിൽക്കുകയാണിപ്പോൾ. ഇതര മാലിന്യ സംസ്​കരണ പ്ലാന്റ്​ നിർമിക്കാൻ രണ്ട്​ ഏക്കർ സ്ഥലം നഗരസഭ വിലയ്​ക്കു​ വാങ്ങി. കളിസ്ഥലം നിർമിക്കാൻ ഒന്നര ഏക്കർ ഭൂമിയും വാങ്ങി. വലിച്ചെറിയൽ തടയാൻ 28 ഇടങ്ങളിൽ സിസി കാമറകൾ സ്ഥാപിച്ചു. ​കനിവേറും കനിവ് ​താലൂക്കാശുപത്രിയിൽ രണ്ട്​ ഷിഫ്​റ്റുകളിലായി ഇതിനകം പതിമൂന്നായിരത്തിലധികം പേർക്ക്​ കുറഞ്ഞ നിരക്കിൽ ഡയാലിസിസ്​ നൽകി. കനിവ് കിഡ്നി ഫൗണ്ടേഷൻ മുഖേനയാണ് ഡയാലിസിസ് സെന്റർ പ്രവർത്തനത്തിന് ധനസമാഹരണം. മൂന്നാം ഷിഫ്റ്റും പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിലാണ് ഭരണസമിതി. 64 കോടി രൂപയുടെ പുതിയ താലൂക്കാശുപത്രി കെട്ടിട ബ്ലോക്ക്​ നിർമാണം കിഫ്​ബി പദ്ധതിയിൽ പുരോഗമിക്കുന്നു. യുനാനി, ഹോമിയോ, ആയുർവേദ ഡിസ്പൻസറികൾ, നഗരസഭാ വെൽനെസ് സെന്റർ എന്നിവയും മികവോടെ പ്രവർത്തിക്കുന്നു. വയോമിത്രം ക്ലിനിക്കുകളുടെ പ്രവർത്തനം മുതിർന്നവരുടെ പരിചരണത്തിൽ തണലായുണ്ട്. മുനിസിപ്പൽ ഓഫീസിൽ ആധുനിക കോൺഫറൻസ്​ ഹാളും ഇക്കാലയളവിൽ നിർമിച്ചു. നഗരസഭയിലെ സർക്കാർ സ്കൂളുകളിലെല്ലാം മികച്ച സ‍ൗകര്യങ്ങളും ഒരുക്കാനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home