ad
Deshabhimani

തൃച്ചംബരം ഉത്സവത്തിന്‌ കൊടിയേറി

തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം ഉത്സവത്തിന് തുടക്കംകുറിച്ച് തന്ത്രി കാമ്പ്രത്തില്ലത്ത്  രാജേഷ്‌ നമ്പൂതിരി കൊടിയേറ്റുന്നു
വെബ് ഡെസ്ക്

Published on Mar 07, 2026, 03:00 AM | 1 min read

തളിപ്പറമ്പ്‌

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ആയിരങ്ങളെ സാക്ഷിനിർത്തി ക്ഷേത്രം തന്ത്രി രാജേഷ്‌ നന്പൂതിരിയാണ്‌ 14 ദിവസത്തെ ആഘോഷത്തിന് കൊടിയേറ്റിയത്. കൊടി ഉയർന്നതോടെ പാൽക്കുടവും ഓലക്കുടയുമായി പാലമൃതൻ ക്ഷേത്രത്തിലെത്തിച്ചേർന്നു. ചോയാമ്പി മഴൂർ ക്ഷേത്രത്തിലെത്തി തൃച്ചംബരം ക്ഷേത്രത്തിൽ കൊടിയുയർന്ന വിവരം അറിയിച്ചു. അർധരാത്രിയോടെ തിടന്പുമായി തൃച്ചംബരം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. വിശ്രമത്തിനുശേഷം പൂക്കോത്തുനടയിൽ തിടമ്പുനൃത്തം നടന്നു. ഉച്ചക്ക്‌ ആയിരങ്ങൾക്ക്‌ അന്നദാനം നൽകി. തിരുവാതിരക്കളിയും അരങ്ങേറി. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രനടയിലും പൂക്കോത്ത്‌ നടയിലും വിവിധ പരിപാടികൾ നടക്കും. 20ന് വൈകിട്ട് കൂടിപിരിയൽ ചടങ്ങോടെയാണ് ഉത്സവം സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home