ad
Deshabhimani

തന്മയ സ്പെഷ്യല്‍ സ്കൂള്‍ പ്രവേശനോത്സവം

കണ്ണോത്തുംച്ചാലില്‍ പ്രവര്‍ത്തിക്കുന്ന ഐആര്‍പിസി തന്മയ സ്പെഷ്യല്‍ സ്കൂളില്‍ പ്രവേശനോത്സവം മുൻ എംപി  കെ കെ രാഗേഷ് ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 04, 2026, 02:30 AM | 1 min read

കണ്ണൂർ

ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി സാന്ത്വന പരിചരണ രംഗത്തെ ജില്ലയിലെ നിറസാന്നിധ്യമായ ഐആര്‍പിസിയുടെ കീഴില്‍ കണ്ണോത്തുംചാലില്‍ പ്രവര്‍ത്തിക്കുന്ന ഐആര്‍പിസി തന്മയ സ്പെഷ്യല്‍ സ്കൂളില്‍ പ്രവേശനോത്സവം നടത്തി. മുന്‍ എംപി കെ കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. ഐആര്‍പിസി ചെയര്‍പേഴ്‌സൺ എം പ്രകാശൻ മുഖ്യപ്രഭാഷണം നടത്തി. കെ രാജീവന്‍ അധ്യക്ഷനായി എ കെ ജി ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ കെ പി ബാലകൃഷ്ണ പൊതുവാള്‍, ഐആര്‍പിസി സെക്രട്ടറി കെ വി മുഹമ്മദ് അഷറഫ്, കെ ഷഹറാസ്, പി എം സാജിദ്, കെ കെ റിജു, തന്മയ സ്കൂള്‍ മാനേജര്‍ ആര്യാദേവി, പ്രധാനാധ്യാപിക ടി നയന എന്നിവര്‍ സംസാരിച്ചു. കെ പ്രമോദ് സ്വാഗതം പറഞ്ഞു. സ്കൂള്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് എയര്‍വേ ട്രാവല്‍സ് നല്‍കിയ ഫര്‍ണിച്ചര്‍ എം പ്രകാശന്‍ ഏറ്റുവാങ്ങി. ഡിവൈഎഫ്ഐ കക്കാട് മേഖലാ കമ്മിറ്റി പഠനോപകരണങ്ങളും ഓസ്കാര്‍ റെഡ്സ് കണ്ണോത്തുംച്ചാല്‍ മധുരവും നല്‍കി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home