ad
Deshabhimani

മാഹിയിൽ 
ജനസാഗരം

തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള രഥം നഗരപ്രദക്ഷിണത്തിനായി  മാഹി സെന്റ് തെരേസ ബസിലിക്കയിൽനിന്ന്‌ പുറപ്പെട്ടപ്പോൾ ​
വെബ് ഡെസ്ക്

Published on Oct 15, 2025, 03:00 AM | 1 min read

മയ്യഴി

മാഹി സെന്റ് തെരേസ ബസിലിക്ക തീർഥാടനകേന്ദ്രത്തിലെ വിശുദ്ധ അമ്മ ത്രേസ്യായുടെ പ്രധാനതിരുനാൾ ദിനമായ ചൊവ്വാഴ്ച തിരുസ്വരൂപവുമായി നഗരപ്രദക്ഷിണം നടന്നു. അലങ്കരിച്ച രഥത്തിൽ രാത്രി 7.30-ന്‌ തുടങ്ങിയ പ്രദക്ഷിണം നഗരവീഥികളിലുടനീളം സഞ്ചരിച്ച് അർധരാത്രിയാടെ ദേവാലയത്തിൽ തിരിച്ചെത്തി. ആയിരങ്ങൾ പങ്കെടുത്തു. പ്രദക്ഷിണവഴികളിലുള്ള ക്ഷേത്രങ്ങൾ, സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽനിന്ന് തിരുസ്വരൂപത്തിൽ മാല ചാർത്തി. മാഹി ശ്രീകൃഷ്ണക്ഷേത്രത്തിലും ആനവാതുക്കൽ വേണുഗോപാലാലയത്തിലും പൂജാരിമാർ മാല ചാർത്തി. റെക്ടർ സെബാസ്റ്റ്യൻ കാരക്കാട്ടിൽ ജോസ് ബാസിൽ ഡിക്രൂസ്, കെ ഇ നിക്സൻ, വിൻസന്റ് ഫെർണാണ്ടസ്, ഷെല്ലി ഗോൺസാൽവേസ്, ഷാജി പിണക്കാട്ട്, പോൾ ഷിബു, ജാക്സൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രദക്ഷിണം. വൈകിട്ട്‌ നടന്ന ആഘോഷമായ ദിവ്യബലിക്ക് കോഴിക്കോട് അതിരൂപത വികാരി ജനറൽ റവ.മോൺ. ജെൻസൺ പുത്തൻ വീട്ടിൽ കാർമികത്വം വഹിച്ചു. ബുധനാഴ്ച പുലർച്ചെ ഒന്നിന് ശയനപ്രദക്ഷിണം തുടങ്ങി. വൈകീട്ട് അഞ്ചിന്‌ മേരിമാതാ കമ്മ്യൂണിറ്റി ഹാളിൽ സ്നേഹസംഗമം.​



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home