ad
Deshabhimani

ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞുകൊന്ന കേസിൽ​ വിചാരണ തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Sep 18, 2025, 02:00 AM | 1 min read


തളിപ്പറമ്പ്

കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞുകൊന്ന കേസില്‍ വിചാരണ തുടങ്ങി. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ്‌ വിചാരണ പുനരാരാംഭിച്ചത്‌. 2020 ഫെബ്രുവരി 17ന്​ പുലർച്ചെ തയ്യിലെ വീട്ടിൽ പിതാവ്‌ പ്രണവിനൊപ്പം ഉറങ്ങുകയായിരുന്ന മകന്‍ വിയാനെ അമ്മയും ഒന്നാംപ്രതിയുമായ ശരണ്യ എടുത്തുകൊണ്ടുപോയി കടലിലെറിഞ്ഞ് കൊല്ലുകയായിരുന്നു​. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ എൻ പ്രശാന്ത് മുമ്പാകെയാണ്​ വിചാരണ തുടങ്ങിയത്​. സംഭവ സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥർ, ഇൻക്വസ്‌റ്റ്‌ നടത്തിയവർ, മഹസർ തയ്യാറാക്കിയവർ ഉൾപ്പെടെ നാല്‌ സാക്ഷികളെയാണ്‌ ബുധനാഴ്‌ച വിസ്‌തരിച്ചത്‌. കഴിഞ്ഞമാസം അഞ്ച്​ സാക്ഷികളെ ​ വിസ്​തരിച്ചിരുന്നു. ഉറങ്ങുന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കടലിലേക്കെറിഞ്ഞ്‌ കൊന്നുവെന്നാണ്​ ശരണ്യക്കെതിരെയുള്ള കേസ്​. കൊലക്കുറ്റം ഭര്‍ത്താവിന് മേല്‍ചാരി കാമുകനൊപ്പം ജീവിക്കുകയായിരുന്നു ലക്ഷ്യമെന്നും കുറ്റപത്രത്തിൽ പറയുന്നു. കുട്ടിയുടെ അമ്മ ശരണ്യ, കാമുകൻ വാരം വലിയന്നൂരിലെ പുന്നക്കൻ ഹൗസിൽ പി നിധിൻ എന്നിവരാണ് പ്രതികൾ. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക്​ പ്രോസിക്യൂട്ടര്‍ യു രമേശൻ ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home