വോട്ടര്‍പട്ടിക തീവ്ര പുനഃപരിശോധന
എൽഡിഎഫ് പ്രതിഷേധ സായാഹ്നം നാളെ

കണ്ണൂര്‍
മൗലികാവകാശത്തെ നിഷേധിക്കുന്ന വോട്ടര്‍ പട്ടിക തീവ്ര പുനഃപരിശോധനയില്‍നിന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ പിന്മാറണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്‌ച എൽഡിഎഫ് പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും. മതിയായ തയ്യാറെടുപ്പും കൂടിയാലോചനയുമില്ലാതെ നടത്തുന്ന തീവ്ര പുനഃപരിശോധന പൗരത്വനിയമം പിന്‍വാതിലിലൂടെ നടപ്പാക്കാനുള്ള ശ്രമമാണ്. ബിജെപിയുടെ മതരാഷ്ട്രീയ ലക്ഷ്യം വ്യക്തമാക്കുന്ന തരത്തിൽ ബീഹാറില്‍ 65ലക്ഷത്തിലധികം പേരുടെ വോട്ടുകൾ നീക്കം ചെയ്തതില്‍ ഭൂരിഭാഗവും മത ന്യൂനപക്ഷങ്ങളും ദളിത് ആദിവാസി ജനവിഭാഗങ്ങളും ദുര്‍ബല ജനങ്ങളുമാണ്. ദേശവ്യാപകമായി പുനഃപരിശോധനാ ഫലവും ഇതാകുമെന്ന് സംശയിക്കാം. തെരഞ്ഞെടുപ്പ് കമീഷനാകട്ടെ ബിജെപിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നു. തദ്ദേശ ഭരണ സ്ഥാപനാടിസ്ഥാനത്തില്‍ തിങ്കൾ വൈകിട്ട് അഞ്ചുമുതല്‍ ഏഴുവരെ നടത്തുന്ന പ്രതിഷേധ സായാഹ്നത്തിൽ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്നും ജില്ലാ കൺവീനർ എന്‍ ചന്ദ്രന്‍ അഭ്യര്‍ഥിച്ചു.










0 comments