ഇടതുവസന്തം തുടരാൻ മയ്യിൽ

കെ മോഹനൻ 
എൽഡിഎഫ്

കെ മോഹനൻ 
എൽഡിഎഫ്

avatar
കെ പ്രിയേഷ്‌

Published on Dec 04, 2025, 02:45 AM | 1 min read

മയ്യിൽ

കർഷക– കമ്മ്യൂണിസ്റ്റ് പോരാളികളായ പാടിക്കുന്ന് രക്തസാക്ഷികളുടെയും പുരമേയാൻ പുല്ലുപറിച്ചത് ചോദ്യംചെയ്ത അധികാരിയെ വിറപ്പിച്ച കുഞ്ഞാക്കമ്മയുടെയും മൊറാഴ സമരവളന്റിയർ അറാക്കലിന്റെയും ജീവിതം സമരായുധമാക്കിയ പോരാളികളുടെ ഓർമതുടിക്കുന്ന ചുവന്ന മണ്ണാണ് മയ്യിൽ. വളപട്ടണം പുഴയുടെ സമൃദ്ധമായ ജലസമ്പത്തിൽ മണ്ണിൽ പൊന്ന് വിളഞ്ഞും അക്ഷരപ്പുരകളിലൂടെ അറിവുപകർന്നും സാംസ്‌കാരിക മൂല്യങ്ങളെ മുറുകെപിടിക്കുന്ന നാട്‌. തദ്ദേശ ഭരണങ്ങളുടെ കാഴ്ചപ്പാടുകളിൽ എന്നും മയ്യിൽ മാതൃക തീർക്കുന്നതിനാൽ ഇവിടെയെന്നും ഇടതുവസന്തമാണ്. മയ്യിൽ, കുറ്റ്യാട്ടൂർ, കൊളച്ചേരി, മുണ്ടേരി പഞ്ചായത്തുകളിലെ 51 വാർഡും ഇരിക്കൂർ, എടക്കാട് ബ്ലോക്ക് പഞ്ചായത്തുകളിലെ ചട്ടുകപ്പാറ, മാണിയൂർ, മയ്യിൽ, കണ്ടക്കൈ, മുണ്ടേരി, തലമുണ്ട, ചേലേരി ഡിവിഷനുകളും മയ്യിൽ ജില്ലാ പഞ്ചായത്ത്‌ ഡിവിഷനിലുണ്ട്‌. പതിനെട്ടിൽ പതിനാറും നേടി മയ്യിലും പതിനാറിൽ 13 വാർഡും നേടി കുറ്റ്യാട്ടൂരും ഇരുപതിൽ 15 നേടി മുണ്ടേരി പഞ്ചായത്തും ഇടതുപക്ഷമാണ് ഭരിക്കുന്നത്. കൊളച്ചേരി പഞ്ചായത്ത് ലീഗാണ് ഭരിക്കുന്നത്. ജില്ലാ പഞ്ചായത്ത് മയ്യിൽ ഡിവിഷനിൽ നടപ്പാക്കിയ ആരൂഢം കൺവൻഷൻ സെന്ററും സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളും റോഡ് വികസനവും എം വി ഗോവിന്ദൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള ക്ഷേമ- വികസന പ്രവർത്തനങ്ങളുമാണ് എൽഡിഎഫ് ജനങ്ങൾക്കുമുന്നിലേക്ക് സമർപ്പിക്കുന്നത്. ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി കെ മോഹനനാണ് എൽഡിഎഫ് സ്ഥാനാർഥി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാനുമായിരുന്നു. കോൺഗ്രസ്‌ എരുവേശി മണ്ഡലം ജനറൽ സെക്രട്ടറി മോഹനൻ മൂത്തേടനാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപി കണ്ണൂർ നോർത്ത് ജില്ലാ സെക്രട്ടറി കെ സജേഷാണ്‌ എൻഡിഎ സ്ഥാനാർഥി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home