ad
Deshabhimani

പിഎസ്‌സിക്ക്‌ കണ്ണൂരിൽ പുതിയ ആസ്ഥാനമന്ദിരം ഉയരും

 കണ്ണൂർ പിഎസ്‌സി ജില്ലാ ഓഫീസിന് താണയിൽ പുതിയ ആസ്ഥാനമന്ദിരം ഒരുങ്ങും.
വെബ് ഡെസ്ക്

Published on Jul 07, 2026, 03:00 AM | 1 min read

കണ്ണൂർ പിഎസ്‌സി ജില്ലാ ഓഫീസിന് താണയിൽ പുതിയ ആസ്ഥാനമന്ദിരം ഒരുങ്ങും. ജലസേചന വകുപ്പിന്റെ കണ്ണൂർ കണ്ണോത്തുംചാലിലെ നാൽപ്പത് സെന്റ്‌ സ്ഥലത്ത്‌ കെട്ടിടം പണിയാനുള്ള നടപടി തുടങ്ങി. പഴശ്ശി ജലസേചന പദ്ധതിയുടെ അധീനതയിലുള്ള സ്‌ഥലമാണ്‌ ഓഫീസിനായി വിട്ടുകിട്ടിയത്‌. ഇവിടെയുള്ള മരം മുറിച്ചുനീക്കാനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു. കണ്ണൂർ സിവിൽ സ്റ്റേഷൻ രണ്ടാംനിലയിലാണ് നിലവിൽ പിഎസ്‌സി ഓഫീസ് പ്രവർത്തിക്കുന്നത്. നൂറുകണക്കിന്‌ ഉദ്യോഗാർഥികൾ ദിവസേന എത്തുന്ന ഓഫീസാണിത്‌. 56 ജീവനക്കാർ നിലവിൽ ജോലിചെയ്യുന്നുണ്ട്‌. സ്‌ഥലപരിമിതിമൂലം ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കെത്തുന്നവരും പ്രയാസപ്പെടുകയിരുന്നു. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരാണ്‌ ജില്ലാ ഓഫീസിനായി സ്‌ഥലം കണ്ടെത്തി നടപടികൾ ആരംഭിച്ചത്‌. മൂ‍ന്നുനില സമുച്ചയത്തിനുള്ള പ്ലാനാണ്‌ സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുള്ളത്‌. ഇത്‌ സർക്കാരിന്റെ പരിഗണനയിലാണ്‌. നിലവിൽ ജില്ലാ ഓഫീസിന്‌ സ്വന്തം ഓൺലൈൻ പരീക്ഷാകേന്ദ്രമില്ല. വിവിധ എൻജിനിയറിങ് കോളേജുകളെയാണ്‌ യൂസർ ഫീ നൽകി ഓൺലൈൻ പരീക്ഷകൾക്കായി ആശ്രയിച്ചിരുന്നത്‌. പുതിയ മന്ദിരത്തിൽ കുറഞ്ഞത്‌ 200 പേർക്ക്‌ ഓൺലൈൻ പരീക്ഷയെഴുതാനുള്ള സ‍ൗകര്യമുണ്ടാകും. പുതിയ കെട്ടിടത്തിൽ ഓൺലൈൻ പരീക്ഷാകേന്ദ്രം, ഉദ്യോഗാർഥികൾക്കുള്ള കാത്തിരിപ്പ്‌ കേന്ദ്രം, ഇന്റർവ്യൂ ഹാൾ, വെരിഫിക്കേഷൻ കേന്ദ്രം തുടങ്ങിയവ ഉണ്ടാകും. വിപുലമായ പാർക്കിങ് സംവിധാനവും ഉണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home