ad
Deshabhimani

മാഹി തിരുനാളിന് ജനപ്രവാഹം

മാഹി സെന്റ് തെരേസാ ബസിലിക്ക തിരുനാളിന്റെ ദിവ്യബലിയുടെ ഭാഗമായി ഫാദർ സനൽ ലോറൻസ്‌ തിരുസ്വരൂപത്തിൽ ഹാരാർപ്പണം നടത്തുന്നു
വെബ് ഡെസ്ക്

Published on Oct 07, 2025, 03:00 AM | 1 min read

തലശേരി

തീർഥാടകരിൽ ചൈതന്യം നിറച്ച് മാഹി സെന്റ് തെരേസ ബസിലിക്കയിൽ രണ്ടാംദിനം ജനപ്രവാഹം. ദേവാലയത്തിൽ അമ്മത്രേസ്യയുടെ തിരുസ്വരൂപം വണങ്ങുന്നതിനായി ജാതിമത ദേദമന്യേ ആയിരങ്ങളാണ് എത്തിച്ചേർന്നത്. വൈകിട്ട് ഫാ. സനൽ ലോറസിന്റെയും ഫാ. റിജോയ് പാത്തിവയലിന്റെ നേതൃത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിച്ചു. തുടർന്ന് നൊവേന, വിശുദ്ധ ത്രേസ്യയുടെ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശിർവാദം എന്നിവയുമുണ്ടായി. ചൊവ്വാഴ്ച വൈകിട്ട് ആറിന് റവ. ഫാ. ജോസഫ് കൊട്ടിയത്തിന്റെ കാർമികത്വത്തിൽ ദിവ്യബലിയും തുടർന്ന് നൊവേനയും പ്രദക്ഷിണവും നടക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home