സ്വപ് നങ്ങൾക്ക് വർണം പകരാൻ, പുതിയ അധ്യായം

കണ്ണൂർ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ പുതിയ അധ്യായത്തിലേക്ക് കാലെടുത്തുവച്ച് പ്ലസ് വൺ വിദ്യാർഥികൾ. കഠിനാധ്വാനത്തിന്റെ പത്ത് വർഷങ്ങൾക്കുശേഷം, പുതിയ വെല്ലുവിളികളും അവസരങ്ങളും നിറഞ്ഞ മേഖലയിലേക്ക് പ്രവേശിച്ചു. ജില്ലലയിൽ മിക്ക സ്‌കൂളിലും പ്രവേശനോത്സവമുണ്ടായി. ജില്ലാതല ഉദ്ഘാടനം മുണ്ടേരി ഗവ. ഹയര്‍സെക്കൻഡറി സ്കൂളിൽ ടി ഒ മോഹനന്‍ എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍ അധ്യക്ഷനായി.30,727 വിദ്യാർഥികളാണ് ഇതിനകം പ്ലസ് വൺ പ്രവേശനം നേടിയത്. 4,988 സീറ്റുകൾ നിലവിൽ ഒഴിവുണ്ട്. സർക്കാർ മെറിറ്റ് വിഭാഗത്തിൽ 18,755 പേർ പ്രവേശനം നേടി. എയ്‌ഡഡ് മെറിറ്റിൽ 9,232 പേരും മാനേജ്‌മെന്റ് ക്വാട്ടയിൽ 1,302 പേരും പ്രശേവനം പൂർത്തിയാക്കി. ജില്ലാ പ്രവേശനോത്സവത്തിൽ ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്‌ഥിരം സമിതി ചെയര്‍മാന്‍ സി രവീന്ദ്രന്‍, ജില്ല പഞ്ചായത്തംഗം മോഹനന്‍ മൂത്തേടത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ സനേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സി പി ഫല്‍ഗുനന്‍, കെ ടി സമീറ, ഡോ. കെ വി ദീപേഷ്, കെ സി സുധീര്‍, വി സ്വാതി, എ പങ്കജാക്ഷന്‍, പി പി ബാബു, പി സി ആസിഫ്, പി കെ റംലത്ത് ബീവി,കെ വേണു, സി എച്ച് രമ്യ, രണ്‍ജി രമേഷ് , പ്രിന്‍സിപ്പൽ എം മനോജ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.









0 comments