കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി ഓഫീസ് തുറന്നു

കണ്ണൂർ
കേരള പ്രവാസിസംഘം ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം മുൻമന്ത്രി ഇ പി ജയരാജൻ നിർവഹിച്ചു. പയ്യോളി നാരായണ സ്മാരക ഹാൾ പ്രവാസിസംഘം സംസ്ഥാന ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടിയും പ്രവാസി സ്വാശ്രയ സംഘത്തിന്റെ ഓഫീസ് എ കെ ജി സഹകരണ ആശുപത്രി പ്രസിഡന്റ് പി പുരുഷോത്തമനും ഉദ്ഘാടനം ചെയ്തു. ഇ എം പി അബൂബക്കർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പ്രശാന്ത് കൂട്ടാമ്പള്ളി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി കെ രാജീവൻ, കെ പി സദാനന്ദൻ, പി പി രാജൻ, കെ സുകുമാരൻ, പ്രശാന്ത് കുമാർ, വി ഷാഹുൽഹമീദ് എന്നിവർ സംസാരിച്ചു.









0 comments