ad
Deshabhimani

വെൻ തൃശൂർ കാർണിവലിന്​ തുടക്കം

വെൻ  തൃശൂര്‍ കാര്‍ണിവല്‍ ലുലു  കല്യാണ്‍ സില്‍ക്സ് ചെയര്‍മാൻ  ടി എസ് പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

വെൻ തൃശൂര്‍ കാര്‍ണിവല്‍ ലുലു കല്യാണ്‍ സില്‍ക്സ് ചെയര്‍മാൻ ടി എസ് പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 09, 2025, 12:15 AM | 1 min read

തൃശൂര്‍

വിമന്‍ എന്റര്‍പ്രണ്യൂവേഴ്‌സ് നെറ്റ് വർക്ക് (വെന്‍) ആഭിമുഖ്യത്തിൽ വെന്‍ തൃശൂര്‍ കാര്‍ണിവല്‍ സംഘടിപ്പിച്ചു. ലുലു ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ കല്യാണ്‍ സില്‍ക്സ് ചെയര്‍മാൻ ടി എസ് പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്തു. വെൻ പ്രസിഡന്റ്​ ലൈല സുധീഷ് അധ്യക്ഷയായി. കുന്നംകുളം ടി ടി ദേവസ്സി ജ്വല്ലറി എം ഡി അനില്‍ ജോസ്, സീമ അനില്‍ എന്നിവര്‍ മുഖ്യാതിഥികളായി. കൗൺസിലർ മാഫി ഡെൽസൺ വിശിഷ്ടാതിഥിയായി. വെൻ തൃശൂർ ചെയർ രാജി ശർമ, മഞ്ജു തോമസ് എന്നിവർ സംസാരിച്ചു. തൃശൂര്‍ കാര്‍ണിവലില്‍ വ്യത്യസ്ത ഉൽപ്പന്നങ്ങളുടേയും സേവനങ്ങളുടേയും നൂറിലേറെ സ്റ്റാളുകള്‍, ഭക്ഷണ സ്റ്റാളുകള്‍, ഫേസ് പെയ്ന്റിങ്​, മൈലാഞ്ചി, കുട്ടികള്‍ക്ക് ആര്‍ട്ട് കോര്‍ണര്‍, ഗെയിമുകള്‍ തുടങ്ങിയവയുണ്ട്​.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home