Deshabhimani

വാല്‍പ്പാറയില്‍ വിനോദസഞ്ചാരികളെ കാട്ടുപോത്ത് ആക്രമിച്ചു

.

വാല്‍പ്പാറയില്‍ സഞ്ചാരികളെ കാട്ടുപോത്ത് ആക്രമിച്ചപ്പോള്‍

വെബ് ഡെസ്ക്

Published on Oct 23, 2026, 12:11 AM | 1 min read

ചാലക്കുടി

വാല്‍പ്പാറയില്‍ വിനോദസഞ്ചാരികള കാട്ടുപോത്ത് ആക്രമിച്ചു. കാട്ടുപോത്ത് ഇടിച്ച് നിലത്തുവീണ ബൈക്ക് യാത്രികര്‍ കാര്യമായ പരിക്കേല്‍ക്കാതെ ഓടി രക്ഷപ്പെട്ടു. ബുധന്‍ വൈകിട്ടോടെ വാല്‍പ്പാറയിലായിരുന്നു സംഭവം. വാല്‍പ്പാറയിലെ ചിന്നക്കല്ലാര്‍ വെള്ളച്ചാട്ടം സന്ദര്‍ശിക്കാന്‍ എത്തിയ വിനോദസഞ്ചാരികളെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. കാറിലും ബൈക്കിലുമായെത്തിയ വിനോദസഞ്ചാരികള്‍ കാട്ടുപോത്ത് റോഡില്‍ നില്‍ക്കുന്നത് ശ്രദ്ധിക്കാതെ പോകുന്നതിനിടെയാണ് ബൈക്ക് യാത്രികരെ കാട്ടുപോത്ത് ആക്രമിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home