ad
Deshabhimani

വടക്കുന്നാഥ 
ക്ഷേത്രം മാനേജർ പരാതി നൽകി

.
വെബ് ഡെസ്ക്

Published on Aug 16, 2026, 12:00 AM | 1 min read

തൃശൂർ

തെക്കേ ഗോപുര നടയ്ക്കു സമീപം ദേവസ്വത്തിന്റെ അറിവോ അനുമതിയോ ഇല്ലാതെ പരിപാടി സംഘടിപ്പിച്ചതിൽ വടക്കുന്നാഥ ക്ഷേത്രം മാനേജർ പൊലീസിൽ പരാതി നൽകി. ശനി രാവിലെ ഒന്പതോടെ അമ്പതോളംവരുന്ന ആളുകൾ ക്ഷേത്ര ജീവനക്കാരന്റെ നിർദേശം പാലിക്കാതെ അദ്ദേഹത്തെ വഴക്ക് പറഞ്ഞാണ്‌ പരിപാടി നടത്തിയത്‌. തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ്‌ പരാതി നൽകിയത്‌. അനുമതി ഇല്ലാതെ പരിപാടികൾ സംഘടിപ്പിച്ചതിൽ കുറ്റക്കാർക്കെതിരെ നടപടി യെടുക്കണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ കെ രവീന്ദ്രൻ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home